കരുണാനിധിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

ഡി.എം.കെ. അധ്യക്ഷന് കരുണാനിധിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. നേരത്തെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്ന്ന് അദ്ദേഹത്തെ സ്വവസതിയിലേക്ക് മാറ്റിയിരുന്നു. കാവേരി ആശുപത്രിയിലെ ഡോക്ടര്മാരുടെ സംഘമാണ് കരുണാനിധിയെ വീട്ടില് പരിചരിച്ചിരുന്നത്. ആരോഗ്യസ്ഥിതി പുലര്ച്ചയോടെ കൂടുതല് വഷളായി. ഇപ്പോള് കവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
 | 

കരുണാനിധിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

ചെന്നൈ: ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. നേരത്തെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ സ്വവസതിയിലേക്ക് മാറ്റിയിരുന്നു. കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘമാണ് കരുണാനിധിയെ വീട്ടില്‍ പരിചരിച്ചിരുന്നത്. ആരോഗ്യസ്ഥിതി പുലര്‍ച്ചയോടെ കൂടുതല്‍ വഷളായി. ഇപ്പോള്‍ കവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

വിദഗ്ദ്ധരായ മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തെ പരിചരിച്ചുകൊണ്ടിരിക്കുന്നത്. ഉച്ചയോടെ അടുത്ത മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. എം.കെ.സ്റ്റാലിന്‍, അഴഗിരി എന്നിവരും ഡിഎംകെയുടെ മുതിര്‍ന്ന നോതാക്കളും കുടുംബാംഗങ്ങളും ആസുപത്രിയിലുണ്ട്. എന്നാല്‍ നിലവില്‍ ആര്‍ക്കും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂത്രത്തിലെ അണുബാധയും വാര്‍ധക്യസഹജമായ പ്രശ്നങ്ങളുമാണ് കരുണാനിധിയുടെ ആരോഗ്യനില വഷളാക്കിയത്. ഇന്നലെ രക്ത സമ്മര്‍ദ്ദം കൂടി വര്‍ദ്ധിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. 24മണിക്കൂര്‍ അതീവ നിര്‍ണായകമാണെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി പരിസരത്ത് നൂറ് കണക്കിന് അനുയായികള്‍ തടിച്ചു കൂടിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് പോലീസ് ആശുപത്രിക്ക് മുന്നില്‍ ബാരിക്കേഡ് തീര്‍ത്ത് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.