വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ നിന്ന് സിറിഞ്ചുകള്‍ പുറത്തെടുത്തു; ഡോക്ടര്‍ക്കെതിരെ കേസ്

വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില് നിന്ന് സിറിഞ്ചുകള് പുത്തെടുത്തു! വരണാസി സര് സുന്ദര്ലാല് ആശുപത്രിയില് നടത്തിയ ശസ്ത്രക്രിയയിലാണ് റാണി എന്ന സ്ത്രീയുടെ വയറ്റില് നിന്ന് സിറിഞ്ചുകള് പുറത്തെടുത്തത്.
 | 

വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ നിന്ന് സിറിഞ്ചുകള്‍ പുറത്തെടുത്തു; ഡോക്ടര്‍ക്കെതിരെ കേസ്

വാരണാസി: വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീയുടെ വയറ്റില്‍ നിന്ന് സിറിഞ്ചുകള്‍ പുത്തെടുത്തു! വരണാസി സര്‍ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് റാണി എന്ന സ്ത്രീയുടെ വയറ്റില്‍ നിന്ന് സിറിഞ്ചുകള്‍ പുറത്തെടുത്തത്.

2017ലാണ് ഇവര്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായത്. 2013ല്‍ ഇവരുടെ പ്രസവ സമയത്തും ഡോക്ടര്‍മാര്‍ വയറിനുള്ളില്‍ പഞ്ഞി വെച്ച് മറന്നിരുന്നുവെന്ന് റാണി പറഞ്ഞു. വന്ധ്യംകരണ ശസ്ത്രക്രിയക്കു ശേഷം വയറിനുള്ളില്‍ നിരന്തരം വേദന അനുഭവപ്പെട്ടതോടെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്.

എക്‌സ്‌റേ പരിശോധനയില്‍ വയറ്റില്‍ മൂന്ന് സിറിഞ്ചുകള്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഇവരുടെ ഭര്‍ത്താവ് വികാസ് ദ്വിവേദി പറഞ്ഞു. സംഭവത്തില്‍ കേസെടുത്തിട്ടില്ലെങ്കിലും ശസ്ത്രക്രിയ നടത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.