സഹോദരനു നേരെയുണ്ടായ വെടിവെയ്പ്പില്‍ ബിജെപി എംപിയ്ക്ക് പങ്കുണ്ടെന്ന് ഡോ.കഫീല്‍ ഖാന്‍

തന്റെ സഹോദരന് നേര്ക്കുണ്ടായ വെടിവെയ്പ്പില് ബിജെപി എംപിക്ക് പങ്കുണ്ടെന്ന് ഡോ.കഫീല് ഖാന്. ഉത്തര് പ്രദേശില് നിന്നുള്ള ബിജെപി എംപി കമലേഷ് പാസ്വാനെതിരെയാണ് കഫീല് ഖാന് ആരോപണം ഉന്നയിച്ചത്. ബി ജെ പി എം പി കമലേഷ് പാസ്വാനും ബല്ദേവ് പ്ലാസയുടെ ഉടമ സതീഷ് നന്ഗാലിയയും ചേര്ന്നാണ് സഹോദരന് കഷിഫ് ജമീലിനെ ആക്രമിച്ചവരെ വാടകയ്ക്കെടുത്തതെന്ന് കഫീല് ഖാന് പറഞ്ഞു.
 | 

സഹോദരനു നേരെയുണ്ടായ വെടിവെയ്പ്പില്‍ ബിജെപി എംപിയ്ക്ക് പങ്കുണ്ടെന്ന് ഡോ.കഫീല്‍ ഖാന്‍

ലഖ്നൗ: തന്റെ സഹോദരന് നേര്‍ക്കുണ്ടായ വെടിവെയ്പ്പില്‍ ബിജെപി എംപിക്ക് പങ്കുണ്ടെന്ന് ഡോ.കഫീല്‍ ഖാന്‍. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബിജെപി എംപി കമലേഷ് പാസ്വാനെതിരെയാണ് കഫീല്‍ ഖാന്‍ ആരോപണം ഉന്നയിച്ചത്. ബി ജെ പി എം പി കമലേഷ് പാസ്വാനും ബല്‍ദേവ് പ്ലാസയുടെ ഉടമ സതീഷ് നന്‍ഗാലിയയും ചേര്‍ന്നാണ് സഹോദരന്‍ കഷിഫ് ജമീലിനെ ആക്രമിച്ചവരെ വാടകയ്‌ക്കെടുത്തതെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.

കമലേഷിന് തന്റെ സഹോദരനോടു വ്യക്തിപരമായി ശത്രുതയില്ല. ഫെബ്രുവരിയില്‍ തന്റെ അമ്മാവന്റെ കുറച്ചുസ്ഥലം കമലേഷും സതീഷും ചേര്‍ന്ന് കയ്യേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് അറസ്റ്റിന് സ്റ്റേ ആവശ്യപ്പെട്ട് അവര്‍ ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നുവെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് കഫീല്‍ ഖാന്റെ സഹോദരന്‍ കഷിഫ് ജമീലിന് വെടിയേറ്റത്. മൂന്ന് ബുള്ളറ്റുകള്‍ ഇദ്ദേഹത്തിന്റെ ശരീരത്തു നിന്ന് നീക്കം ചെയ്തു. സി ബി ഐയോ ഹൈക്കോടതി ജഡ്ജിയോ കേസ് അന്വേഷിക്കണമെന്നും യു പി പോലീസ് കേസ് അന്വേഷിക്കാന്‍ തങ്ങള്‍ താത്പര്യപ്പെടുന്നില്ലെന്നും കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. കുറ്റക്കാരെ 48 മണിക്കൂറിനുള്ളില്‍ പിടികൂടുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഇതുവരെ പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും കഫീല്‍ ഖാന്‍ വ്യക്തമാക്കി.