ഡോ.കഫീല്‍ ഖാന് ജാമ്യം ലഭിച്ചു

ഗോരഖ്പൂര് മെഡിക്കല് കോളേജില് നവജാതശിശുക്കള് ഉള്പ്പെടെയുള്ള കുട്ടികള് ഓക്സിജന് കിട്ടാതെ മരിച്ച സംഭവത്തില് ജയിലില് കഴിയുന്ന ഡോ.കഫീല് ഖാന് ജാമ്യം. സ്വകാര്യ ആശുപത്രിയില് നിന്ന് ഓക്സിജന് സിലിന്ഡറുകള് എത്തിച്ച് കുട്ടികളെ രക്ഷിക്കാന് ശ്രമിച്ച ഡോക്ടറാണ് കഫീല് ഖാന്. എന്നാല് ഓക്സിജന് സിലിന്ഡര് മറിച്ചുവിറ്റുവെന്ന ആരോപണമുന്നയിച്ച് ഇദ്ദേഹത്തെ ഉത്തര്പ്രദേശിലെ യോഗി സര്ക്കാര് ജയിലിലടക്കുകയായിരുന്നു.
 | 

ഡോ.കഫീല്‍ ഖാന് ജാമ്യം ലഭിച്ചു

ലക്‌നൗ: ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ നവജാതശിശുക്കള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഡോ.കഫീല്‍ ഖാന് ജാമ്യം. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ എത്തിച്ച് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറാണ് കഫീല്‍ ഖാന്‍. എന്നാല്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ മറിച്ചുവിറ്റുവെന്ന ആരോപണമുന്നയിച്ച് ഇദ്ദേഹത്തെ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ജയിലിലടക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതിയാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സിലണ്ടറുകളുടെ കുറവുമൂലം എഴുപതിലേറെ കുഞ്ഞുങ്ങളാണ് മരിച്ചത്. പിന്നീട് ദുരന്തത്തിന് കാരണക്കാരന്‍ ഡോക്ടറാണെന്ന് കാട്ടി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിനു പിന്നാലെ ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡോക്ടറോട് പ്രതികരിച്ചത് വലിയ വിവാദമായിരുന്നു.

‘പുറത്തുനിന്ന് സിലിണ്ടറുകള്‍ കൊണ്ടുവന്ന് കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിനാല്‍ ഹീറോ ആയെന്ന് കരുതുന്നുണ്ടോ, അത് ഞങ്ങള്‍ നോക്കിക്കോളാം’ എന്നായിരുന്നു യോഗി അന്ന് ഡോക്ടറോട് പറഞ്ഞത്. ഇതിന് ശേഷം പ്രത്യേക അന്വേഷണ സംഘം ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. പല തവണ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും അനുവദിക്കപ്പെട്ടിരുന്നില്ല.