ഇ കൊമേഴ്‌സ് നയം വരുന്നു; ഓണ്‍ലൈന്‍ വ്യാപാരത്തിന് നിയന്ത്രണം

ദേശീയ തലത്തില് ഇ കൊമേഴ്സ് നയം രൂപീകരിക്കുന്നു. ഓണ്ലൈന് വ്യാപാരത്തിന് നിയന്ത്രണം ഏര്പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പോളിസി രൂപീകരിക്കുന്നത്. സെന്ട്രല് കണ്സ്യൂമര് പ്രൊട്ടക്ഷന് അതോറിറ്റി എന്ന പേരില് നിയന്ത്രണ ഏജന്സിയെ നിയമിക്കാനും കേന്ദ്ര വാണിജ്യ വകുപ്പ് സെക്രട്ടറിയുടെ നേത്രത്വത്തിലുള്ള ടാസ്ക് ഫോഴ്സ് സമര്പ്പിച്ച റിപ്പോര്ട്ട് നിര്ദേശിക്കുന്നു.
 | 

ഇ കൊമേഴ്‌സ് നയം വരുന്നു; ഓണ്‍ലൈന്‍ വ്യാപാരത്തിന് നിയന്ത്രണം

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ഇ കൊമേഴ്‌സ് നയം രൂപീകരിക്കുന്നു. ഓണ്‍ലൈന്‍ വ്യാപാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പോളിസി രൂപീകരിക്കുന്നത്. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി എന്ന പേരില്‍ നിയന്ത്രണ ഏജന്‍സിയെ നിയമിക്കാനും കേന്ദ്ര വാണിജ്യ വകുപ്പ് സെക്രട്ടറിയുടെ നേത്രത്വത്തിലുള്ള ടാസ്‌ക് ഫോഴ്സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

ഇ കൊമേഴ്‌സ് കമ്പനികള്‍ ഉല്‍പന്നങ്ങളുടെ വില കുറച്ചു വില്‍ക്കുന്നത് നിയന്ത്രിക്കാനും നീക്കമുണ്ട്. ഇ കൊമേഴ്‌സ് സൈറ്റുകളില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാമെന്നും അതേസമയം, ഇത്തരം സൈറ്റുകള്‍ വഴി വില്‍ക്കുന്നത് ഇന്ത്യയില്‍ നിര്‍മിച്ചവയാകണമെന്നും കരട് നിര്‍ദേശം പറയുന്നു.

സോഫ്റ്റ്ബാങ്ക്, ആലിബാബ, വാള്‍മാര്‍ട്ട്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ ആഗോള ഭീമന്മാര്‍ രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയെ ലക്ഷ്യമിട്ടതോടെയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഈ മേഖലയിലെ പരാതികള്‍ ഉപഭോക്താക്കള്‍ സന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിക്കാണ് സമര്‍പ്പിക്കേണ്ടത്.

ഡിജിറ്റല്‍ രീതിയില്‍ വ്യാപാരം നടത്തുന്ന എല്ലാ കമ്പനികളും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. റെഗുലേറ്റര്‍ അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിന്റെ നേത്ര്വത്തിലുള്ള ഉന്നതതല സമിതി പരിശോധിച്ച് വരികയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.