പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ച ബിജെപി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞടുപ്പ് കമ്മീഷന്‍ വിജയിയായി പ്രഖ്യാപിച്ചു

പോള് ചെയ്തതിനേക്കാള് കൂടുതല് വോട്ടുകള് ലഭിച്ച ബിജെപി സ്ഥാനാര്ത്ഥി ജഗദീഷ് ഷെട്ടാറിനെ തെരഞ്ഞടുപ്പ് കമ്മീഷന് വിജയിയായി പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില് ഇയാളുടെ ഫലം കമ്മീഷന് തടഞ്ഞുവെച്ചിരുന്നു. എന്നാല് പിന്നീട് ഇയാളെ തന്നെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. വോട്ടിംഗ് യന്ത്രത്തിന്റെ തകരാറ് മൂലം ലഭിച്ച വോട്ടുകള് മാറ്റി നിര്ത്തിയാലും ഷെട്ടിക്ക് വിജയിക്കാന് ആവശ്യമായ ഭൂരിപക്ഷം ഉണ്ടെന്ന് ചൂണ്ടി കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
 | 

പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ച ബിജെപി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞടുപ്പ് കമ്മീഷന്‍ വിജയിയായി പ്രഖ്യാപിച്ചു

ബംഗലൂരു: പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ച ബിജെപി സ്ഥാനാര്‍ത്ഥി ജഗദീഷ് ഷെട്ടാറിനെ തെരഞ്ഞടുപ്പ് കമ്മീഷന്‍ വിജയിയായി പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം കമ്മീഷന്‍ തടഞ്ഞുവെച്ചിരുന്നു. എന്നാല്‍ പിന്നീട് ഇയാളെ തന്നെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. വോട്ടിംഗ് യന്ത്രത്തിന്റെ തകരാറ് മൂലം ലഭിച്ച വോട്ടുകള്‍ മാറ്റി നിര്‍ത്തിയാലും ഷെട്ടിക്ക് വിജയിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ഉണ്ടെന്ന് ചൂണ്ടി കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ഹൂബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി ഷെട്ടാറിന് 25354 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടുകളെക്കാള്‍ 207 വോട്ടുകള്‍ കൂടുതലായിരുന്നു ഇത്. അതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം തടഞ്ഞുവെച്ചു. എന്നാല്‍ അധിക വോട്ടുകള്‍ മാറ്റി നിര്‍ത്തിയാവും ഇയാള്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് കമ്മീഷന്‍ ചൂണ്ടി കാണിക്കുന്നു. 56 ഡി (ബി) നിയമമനുസരിച്ച് കൃത്യമായ പരിശോധനക്ക ശേഷം ജഗദീഷ് ഷെട്ടാര്‍ വിജയിയായി റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിച്ചുവെന്നാണ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്.

ഷെട്ടിയുടെ ഫലത്തില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇവിഎമ്മുകള്‍ ബിജെപിക്ക് അനുകൂലമായി ഫലം കൊണ്ടുവരുമെന്ന് ചിലര്‍ ആരോപിച്ചു. കര്‍ണാടക നിയമസഭയിലെ 222 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 103 ഇടത്ത് ബി.ജെ.പിയും 78 ഇടത്ത് കോണ്‍ഗ്രസും 37 ഇടത്ത് ജെ.ഡി.എസും ഇതര പാര്‍ട്ടികളിലെ 3 പേരുമാണ് വിജയിച്ചിരുന്നു.