രാജ്യത്തെ ലൈസന്‍സുകളും വാഹന രേഖകളും സ്മാര്‍ട്ടാവുന്നു

രാജ്യത്തെ ലൈസന്സുകളും വാഹനങ്ങളുടെ രജിസ്ട്രേഷന് രേഖകളും സ്മാര്ട്ടാകുന്നു. ഇരു രേഖകളിലും മൈക്രോ ചിപ്പ്, ക്യുആര് കോഡ് തുടങ്ങിയവ നല്കും. 2019 ജൂലൈ മുതലാണ് പുതിയ സംവിധാനം നിലവില് വരിക. ജുലൈ മുതല് എല്ലാ സംസ്ഥാനങ്ങളിലെയും വാഹന രേഖകളും ലൈസന്സും സമാന രീതിയിലായിരിക്കും പുറത്തിറങ്ങുക. ലൈസന്സിന്റെ പേര്, സര്ക്കാര് ലോഗോ, അനുവദിച്ച അധികൃതര്, ലൈസന്സ് കാലാവധി, പേര്, രക്ത ഗ്രൂപ്പ്, അവയവദാന സമ്മതപത്രം, അടിയന്തര നമ്പര്, ക്യൂആര് കോഡ്, ഉപയോഗിക്കുന്ന വാഹനം എന്നിവയായിരിക്കും പുതിയ ലൈസന്സില് ഉള്പ്പെടുത്താന് പോകുന്ന വിവരങ്ങള്.
 | 

രാജ്യത്തെ ലൈസന്‍സുകളും വാഹന രേഖകളും സ്മാര്‍ട്ടാവുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ലൈസന്‍സുകളും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ രേഖകളും സ്മാര്‍ട്ടാകുന്നു. ഇരു രേഖകളിലും മൈക്രോ ചിപ്പ്, ക്യുആര്‍ കോഡ് തുടങ്ങിയവ നല്‍കും. 2019 ജൂലൈ മുതലാണ് പുതിയ സംവിധാനം നിലവില്‍ വരിക. ജുലൈ മുതല്‍ എല്ലാ സംസ്ഥാനങ്ങളിലെയും വാഹന രേഖകളും ലൈസന്‍സും സമാന രീതിയിലായിരിക്കും പുറത്തിറങ്ങുക. ലൈസന്‍സിന്റെ പേര്, സര്‍ക്കാര്‍ ലോഗോ, അനുവദിച്ച അധികൃതര്‍, ലൈസന്‍സ് കാലാവധി, പേര്, രക്ത ഗ്രൂപ്പ്, അവയവദാന സമ്മതപത്രം, അടിയന്തര നമ്പര്‍, ക്യൂആര്‍ കോഡ്, ഉപയോഗിക്കുന്ന വാഹനം എന്നിവയായിരിക്കും പുതിയ ലൈസന്‍സില്‍ ഉള്‍പ്പെടുത്താന്‍ പോകുന്ന വിവരങ്ങള്‍.

പുതിയ രീതിയില്‍ നിര്‍മ്മിക്കുന്ന രേഖകള്‍ നഷ്ടപ്പെടുകയാണെങ്കിലും വീണ്ടെടുക്കാന്‍ എളുപ്പം സാധിക്കും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ലോഗോ, പെര്‍മിറ്റ് അനുവദിച്ച അധികൃതര്‍, നികുതി കാലാവധി, വെഹിക്കിള്‍ ടൈപ്പ്, ഷാസി നമ്പര്‍, എന്‍ജിന്‍ നമ്പര്‍, ഇന്ധനം, എമിഷന്‍ വിവരങ്ങള്‍ എന്നിവയായിരിക്കും പുതുതായി എത്തുന്ന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍. രേഖകളുടെ സുരക്ഷ ഉറപ്പാക്കുന്ന ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടും.

മൈക്രോ പ്രിന്റഡ് ടെസ്റ്റ്, മൈക്രോ ലൈന്‍, അള്‍ട്രാ വയലറ്റ് ഫ്ളൂറസെന്റ് കളര്‍, ഹോളോഗ്രാം, വാട്ടര്‍ മാര്‍ക്ക് തുടങ്ങിയ സംവിധാനങ്ങള്‍ രേഖകളുടെ സുരക്ഷ ഉറപ്പാക്കും. ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാവുന്ന സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചു വരെ നിലവില്‍ ലൈസന്‍സുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം വ്യാജന്മാരെ പിടികൂടാന്‍ പുതിയ സംവിധാനം സഹായകമാവും.