ഡ്രൈവിംഗ് ലൈസന്സ് ലഭിക്കാന്‍ എട്ടാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കുന്നു

ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്സ് ലഭിക്കാന് കുറഞ്ഞത് 8-ാം ക്ലാസ് യോഗ്യതയെങ്കിലും വേണമെന്ന നിബന്ധന ഒഴിവാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ 8-ാം ക്ലാസ് പാസാകണമെന്നാണ് നിലവിലുള്ള നിബന്ധന. 1989ല കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഇതിനായി ഭേദഗതി ചെയ്യും. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഹരിയാന നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് കേന്ദ്ര നീക്കം. നിരക്ഷരരായവര്‍ക്കും തൊഴിലവസരം ലഭ്യമാക്കുന്നതിനാണ് പുതിയ നീക്കമെന്നാണ് വിശദീകരണം. എന്നാല്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കാനും നീക്കമുണ്ട്. ഡ്രൈവര്‍ക്ക് റോഡ് സിഗ്നലുകള്‍ മനസിലാകുന്നുണ്ടെന്ന കാര്യം ഡ്രൈവിംഗ് സ്‌കൂളുകള് ഉറപ്പു വരുത്തണം.
ഇതു കൂടാതെ വാഹനത്തിന്റെ രേഖകളും ലോഗ് ബുക്ക് മുതലായവ കൈകാര്യം ചെയ്യാന്‍ വാഹനമോടിക്കുന്നയാള്‍ക്ക് കഴിയുന്നുണ്ടെന്നും ഉറപ്പാക്കണം. ഹരിയാനയിലെ മേവാട് മേഖലയില്‍ നിരവധി യുവാക്കള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ടിരുന്നു. ഇക്കാര്യമാണ് ഹരിയാന ചൂണ്ടിക്കാട്ടിയത്.