മദ്യലഹരിയിലായിരുന്നയാളെ പാമ്പ് കടിച്ചു; ശേഷം പാമ്പിന് സംഭവിച്ചത്

കടിച്ച വിഷപ്പാമ്പിനെ കഷണങ്ങളായി കടിച്ച് മുറിച്ച് മദ്യലഹരിയിലായിരുന്നയാള്.
 | 
മദ്യലഹരിയിലായിരുന്നയാളെ പാമ്പ് കടിച്ചു; ശേഷം പാമ്പിന് സംഭവിച്ചത്

ഇറ്റാ: കടിച്ച വിഷപ്പാമ്പിനെ കഷണങ്ങളായി കടിച്ച് മുറിച്ച് മദ്യലഹരിയിലായിരുന്നയാള്‍. ഉത്തര്‍പ്രദേശിലെ ഇറ്റായിലാണ് സംഭവമുണ്ടായത്. രാജ്കുമാര്‍ എന്നയാള്‍ക്കാണ് പാമ്പുകടിയേറ്റത്. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീട്ടിനുള്ളില്‍ വെച്ചാണ് ഇയാളെ പാമ്പ് കടിച്ചതെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.

രാജ്കുമാര്‍ മദ്യപിച്ചിരുന്നെന്നും കടിച്ച പാമ്പിനെ അയാള്‍ കടിച്ചു മുറിച്ച് കഷണങ്ങളാക്കുകയായിരുന്നുവെന്നും പിതാവായ ബാബു റാം പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചികിത്സക്ക് വേണ്ടി വരുന്ന വന്‍ തുക താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും ബാബു റാം പറഞ്ഞു.

ഒരാള്‍ വന്ന് താന്‍ ഒരു പാമ്പിനെ കടിച്ചുവെന്ന് പറഞ്ഞതായാണ് ചികിത്സിച്ച ഡോക്ടര്‍ വെളിപ്പെടുത്തിയത്. പാമ്പ് കടിച്ചുവെന്നാണ് താന്‍ കരുതിയത്. അയാളുടെ നില ഗുരുതരമായിരുന്നു. അതിനാല്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് പോകാന്‍ താന്‍ നിര്‍ദേശിച്ചുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.