ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങില്‍ തിക്കും തിരക്കും; ഒരാള്‍ മരിച്ചു

ദുല്ഖര് സല്മാന് പങ്കെടുത്ത ഉദ്ഘാടന പരിപാടിയില് തിക്കിലും തിരക്കിലും പെട്ട് ഒരാള് മരിച്ചു. പ്രാവച്ചമ്പലം സ്വദേശി ഹരി എന്നയാളാണ് മരിച്ചത്. കൊട്ടാരക്കരയിലാണ് സംഭവം. ഐ മോള് എന്ന ഷോപ്പിംഗ് മോള് ഉദ്ഘാടനത്തിനെത്തിയ ദുല്ഖറിനെ കാണാന് വന് ജനക്കൂട്ടമാണ് തടിച്ചു കൂടിയത്.
 | 

ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങില്‍ തിക്കും തിരക്കും; ഒരാള്‍ മരിച്ചു

കൊല്ലം: ദുല്‍ഖര്‍ സല്‍മാന്‍ പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. പ്രാവച്ചമ്പലം സ്വദേശി ഹരി എന്നയാളാണ് മരിച്ചത്. കൊട്ടാരക്കരയിലാണ് സംഭവം. ഐ മോള്‍ എന്ന ഷോപ്പിംഗ് മോള്‍ ഉദ്ഘാടനത്തിനെത്തിയ ദുല്‍ഖറിനെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചു കൂടിയത്.

മരിച്ച ഹരി തിരുവനന്തപുരത്തു നിന്ന് ഓട്ടോയിലാണ് ഇവിടെയെത്തിയത്. സമീപത്തെ കെട്ടിടങ്ങള്‍ക്കു മുകളിലും വാഹനങ്ങളിലുമായി ആയിരക്കണക്കിനാളുകള്‍ താരത്തെ കാണാന്‍ തടിച്ചു കൂടിയിരുന്നു. തിരക്കില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.