മാന്ദ്യത്തില്‍ കിതച്ച് ഹ്യുണ്ടായായും; 65000 മുതല്‍ ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു

ഗ്രാന്ഡ് ഐ10, സാന്ട്രോ, ക്രേറ്റ, എലൈറ്റ് ഐ20 എന്നീ ബെസ്റ്റ് സെല്ലിംഗ് വാഹനങ്ങള്ക്കാണ് ഹ്യൂണ്ടായി വിലകുറച്ചിരിക്കുന്നത്. 95000 രൂപയോളം ഗ്രാന്ഡ് ഐ10ന്റെ ഓഫര് വിലക്കുറവ്.
 | 
മാന്ദ്യത്തില്‍ കിതച്ച് ഹ്യുണ്ടായായും; 65000 മുതല്‍ ഒരു ലക്ഷം രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലെ മാന്ദ്യം തുടരുന്ന സാഹചര്യത്തില്‍ വിപണി പിടിക്കാനുള്ള അവസാന ശ്രമവുമായി ദക്ഷിണകൊറിയന്‍ നിര്‍മ്മാതാക്കളുമായ ഹ്യുണ്ടായിയും. 65000 മുതല്‍ ഒരു ലക്ഷം രൂപ വരെ വിലക്കിഴിവാണ് ഹ്യൂണ്ടായി തങ്ങളുടെ വാഹനങ്ങള്‍ക്ക് വിലകുറച്ചിരിക്കുന്നത്. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് മാത്രമാകും വിലക്കുറവ്. നേരത്തെ ടാറ്റ, ഹോണ്ട, മാരുതി സുസുക്കി തുടങ്ങിയ വാഹനനിര്‍മ്മാതാക്കളും വില കുറച്ചിരുന്നു.

ഗ്രാന്‍ഡ് ഐ10, സാന്‍ട്രോ, ക്രേറ്റ, എലൈറ്റ് ഐ20 എന്നീ ബെസ്റ്റ് സെല്ലിംഗ് വാഹനങ്ങള്‍ക്കാണ് ഹ്യൂണ്ടായി വിലകുറച്ചിരിക്കുന്നത്. 95000 രൂപയോളം ഗ്രാന്‍ഡ് ഐ10ന്റെ ഓഫര്‍ വിലക്കുറവ്. ഡിലൈറ്റ്, എറ, മാഗ്‌ന, സ്പോര്‍ട്ട്സ്, ആസ്റ്റ എന്നിവയാമ് സ്ന്‍ഡ്രോയുടെ ഉപമോഡലുകളായി ഹ്യൂണ്ടായി പുറത്തിറക്കിയിരിക്കുന്നത്. ഇവയ്ക്ക് 65000രൂപ വരെ വിലക്കുറവില്‍ ലഭിക്കും. കോംപാക്ട് എസ്യുവി ക്രേറ്റ ഏകദേശം 80000 രൂപയോളം വിലക്കുറവില്‍ വില്‍ക്കാനാണ് തീരുമാനം.

പ്രീമിയം ഹാച്ച്ബാക്കായ എലീറ്റ് ഐ20ക്ക് 65000ഓളം രൂപയുടെ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 5.53 ലക്ഷത്തിനാണ് എലീറ്റ് ഐ20യുടെ വില ആരംഭിക്കുന്നത്. 1.4 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജികളില്‍ വാഹനം ലഭ്യമാണ്. പുതിയ നിരക്ക് അനുസരിച്ച് 65000ഓളം രൂപയുടെ ഓഫറുകള്‍ ലഭിക്കും. നേരത്തെ മാരുതിയും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സമാന വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു.

അള്‍ട്ടോ 800, അള്‍ട്ടോ കെ10, സ്വിഫ്റ്റ് ഡീസല്‍, സെലോരിയോ, ബലേനോ ഡീസല്‍, ഇഗ്നിസ്, ഡിസയര്‍ ഡീസല്‍, ഡിസയര്‍ ടൂര്‍ എസ്, വിറ്റാര ബ്രെസ, എസ്- ക്രോസ് തുടങ്ങിയ മോഡലുകള്‍ക്ക് ഏതാണ്ട് 5000 രൂപ വരെയാണ് മാരുതി വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച കാറുകള്‍ക്ക് നാല്‍പ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ വിലക്കുറവ് മാരുതി വാഗ്ദാനം ചെയ്തിരുന്നു.

ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്രയും വിലക്കുറവില്‍ വാഹനം വില്‍ക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് മാരുതി കൂപ്പുകുത്തിയിരിക്കുന്നത്. അശോക് ലൈലാന്‍ഡ്, ടാറ്റ മോട്ടേഴ്സ്, അപ്പോളോ ടയേഴ്സ് എന്നിവയെല്ലാം പ്രതിസന്ധിയിലാണ്. സാമ്പത്തിക മാന്ദ്യം തുടര്‍ന്നാല്‍ മറ്റു മേഖലകളും തകരുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.