മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം തെറ്റിദ്ധാരണ പരത്തുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി

മുല്ലപ്പെരിയാര് വിഷയത്തില് കേരളം തെറ്റിദ്ധാരണ പരത്തുന്നതായി തമിഴ്നാട്. കേരളം നടത്തുന്നത് അടിസ്ഥാന രഹിത ആരോപണങ്ങളാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു. നിലവില് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്ത്തുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള് ആരംഭിച്ചിരിക്കുന്ന ഘട്ടത്തിലാണ് തെറ്റിദ്ധാരണജനകമായ പ്രചാരണം കേരളം നടത്തുന്നതെന്നും പളനിസാമി ചൂണ്ടികാണിച്ചു.
 | 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം തെറ്റിദ്ധാരണ പരത്തുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം തെറ്റിദ്ധാരണ പരത്തുന്നതായി തമിഴ്‌നാട്. കേരളം നടത്തുന്നത് അടിസ്ഥാന രഹിത ആരോപണങ്ങളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്ന ഘട്ടത്തിലാണ് തെറ്റിദ്ധാരണജനകമായ പ്രചാരണം കേരളം നടത്തുന്നതെന്നും പളനിസാമി ചൂണ്ടികാണിച്ചു.

ജലനിരപ്പ് 152 അടിയായി ഉയര്‍ത്താനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട് ആരംഭിച്ചിട്ടുണ്ട്. ഇതിന് സുപ്രീം കോടതി അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും തമിഴ്‌നാട് വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ലെന്ന് സുപ്രീംകോടതി തന്നെ കണ്ടെത്തിയതാണ്. കേരളത്തില്‍ പ്രളയമുണ്ടായത് മുല്ലപ്പെരിയാറിലെ ജലം തുറന്ന് വിട്ടത് കൊണ്ടല്ല. കനത്ത മഴ കാരണം കേരളത്തിലെ ഡാമുകളെല്ലാം നിറഞ്ഞിരുന്നുവെന്നും എടപ്പാടി പറഞ്ഞു.

ഈ മാസം 31 വരെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രളയ സമയത്ത് മുല്ലപ്പെരിയാറില്‍ നിന്ന് അധിക ജലം കൊണ്ടുപോകാന്‍ നേരത്തെ തമിഴ്‌നാട് വിസമ്മതിച്ചിരുന്നു. എന്നാല്‍ ജലനിരപ്പ് കുറയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നു.