മലേഗാവ് സ്‌ഫോടന കേസ് മുഖ്യപ്രതി പ്രജ്ഞ സിങ് ഠാക്കൂര്‍ ബി.ജെ.പി ടിക്കറ്റില്‍ തെരഞ്ഞെടുപ്പിനെ നേരിടും

ഭോപ്പാലില് കോണ്ഗ്രസിന്റെ മുതിര്ന്ന നേതാവ് ദ്വിഗ് വിജയ് സിങിനെ അട്ടിമറിക്കുകയാവും പ്രജ്ഞയ്ക്ക് പാര്ട്ടി കൊടുക്കാന് പോകുന്ന ദൗത്യം.
 | 
മലേഗാവ് സ്‌ഫോടന കേസ് മുഖ്യപ്രതി പ്രജ്ഞ സിങ് ഠാക്കൂര്‍ ബി.ജെ.പി ടിക്കറ്റില്‍ തെരഞ്ഞെടുപ്പിനെ നേരിടും

ഭോപ്പാല്‍: രാജ്യത്തെ നടുക്കിയ മലേഗാവ് സ്‌ഫോടന കേസ് മുഖ്യപ്രതി പ്രജ്ഞ സിങ് ഠാക്കൂര്‍ ബി.ജെ.പി അംഗ്വത്യം സ്വീകരിച്ചു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ‘ഞാന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യും’- പ്രജ്ഞ സിങ് മാധ്യമങ്ങളോട് പറഞ്ഞത്. പ്രജ്ഞയെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് സ്ഥാനാര്‍ത്ഥിയാകുന്നതിനായി ക്ഷണിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലേഗാവ് സ്‌ഫോടന കേസില്‍ നിന്ന് പ്രജ്ഞ ഇതുവരെ മോചിതയായിട്ടില്ല. നിലവില്‍ കേണല്‍ പുരോഹിത് ഉള്‍പ്പെടെയുള്ള പ്രതികള്‍ ജാമ്യത്തിന്റെ ആനുകൂല്യത്തില്‍ മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കേസില്‍ പ്രജ്ഞയെ ആരൊക്കെയോ ചേര്‍ന്ന് അകപ്പെടുത്തുകയായിരുന്നുവെന്നു. ആരോപണങ്ങള്‍ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. അവരെ ഇത്രയും കാലം വേട്ടയാടുകയായിരുന്നു. അവര്‍ക്ക് പ്രതികാരം ചെയ്യാനുള്ള അവസരമാണിതെന്ന് ഭോപ്പാല്‍ ബിജെപി എംപി അലോക് സഞ്ജാര്‍ പറഞ്ഞു.

ഭോപ്പാലില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദ്വിഗ് വിജയ് സിങിനെ അട്ടിമറിക്കുകയാവും പ്രജ്ഞയ്ക്ക് പാര്‍ട്ടി കൊടുക്കാന്‍ പോകുന്ന ദൗത്യം. 2008ലാണ് രാജ്യത്തെ നടുക്കിയ കാവിഭീകരാക്രമണം ഉണ്ടാവുന്നത്. സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 80ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവലതുപക്ഷ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്. മുംബൈ ആന്റി ടെററിസ്റ്റ് സ്‌കോഡ് ചീഫായിരുന്നു ഹേമന്ത് കാര്‍ക്കറെയായിരുന്നു ഈ കേസ് അന്വേഷിച്ചത്. 2008ല്‍ നടന്ന മൂംബൈ ഭീകരാക്രമണത്തില്‍ കാര്‍ക്കറെ ദുരൂഹമായി കൊല്ലപ്പെടുകയും ചെയ്തിരുന്നു.