ലോക്‌സഭാ തെരഞ്ഞെടുപ്പ്; തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പ് തിയതികള് ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 5 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് വാര്ത്താസമ്മേളനം വിളിച്ചു. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര് സുനില് അറോറയാണ് വാര്ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. നിലവിലുള്ള ലോക്സഭയുടെ കാലാവധി ജൂണ് 3ന് അവസാനിക്കുകയാണ്.
 | 
ലോക്‌സഭാ തെരഞ്ഞെടുപ്പ്; തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 5 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചു. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറയാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. നിലവിലുള്ള ലോക്‌സഭയുടെ കാലാവധി ജൂണ്‍ 3ന് അവസാനിക്കുകയാണ്.

ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്നു തന്നെ പ്രഖ്യാപിച്ചേക്കും. ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം പെരുമാറ്റച്ചട്ടവും നിലവില്‍ വരും. 543 മണ്ഡലങ്ങളിലായി 10 ലക്ഷത്തോളം പോളിംഗ് ബൂത്തുകളാണ് ഒരുക്കേണ്ടത്. ഇതിനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് മെഷീനുകളും തയ്യാറാക്കിയിട്ടുണ്ട്.