അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തിയതികള് പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഒ.പി റാവത്ത് ഡല്ഹിയില് വാര്ത്താ സമ്മേളനത്തില് പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടവും ഇതോടനുബന്ധിച്ച് നിലവില് വന്നിട്ടുണ്ട്.
 | 

അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തിയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടവും ഇതോടനുബന്ധിച്ച് നിലവില്‍ വന്നിട്ടുണ്ട്.

ചത്തീസ്ഗഢില്‍ രണ്ട് ഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. നവംബര്‍ 12 ന് ആദ്യഘട്ട തിരഞ്ഞെടുപ്പും നവംബര്‍ 20ന് രണ്ടാംഘട്ടവും നടക്കും. മിസോറാമിലും മധ്യപ്രദേശിലും നവംബര്‍ 28 ന് ഒറ്റത്തവണയായാണ് തിരഞ്ഞെടുപ്പ് നടക്കുക.

രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ 7നാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 7നാണ് അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ നടക്കുക.