വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു; പോലീസിനെ അറിയിച്ചപ്പോള്‍ കഴുത്തറുത്ത് കൊന്നു

വിദ്യാര്ഥിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തമിഴ്നാട്ടിലാണ് സംഭവം. കുംഭകോണം ആവണിയാപുരം സ്വദേശി ഷാഹുല് ഹമീദിന്റെയും മുംതാസ് ബീഗത്തിന്റെയും മകന് മുഹമ്മദ് മുംതാസീറിനെയാണ് (19) കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയവര് വിദ്യാര്ത്ഥിയുടെ വീട്ടുകാരില് നിന്നും മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല് ഇവര് പോലീസിനെ സമീപച്ചതോടെയാണ് മുംതാസീറിനെ അക്രമിസംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് നിര്ണായക വിവരങ്ങള് ലഭിച്ചതായിട്ടാണ് സൂചന.
 | 
വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു; പോലീസിനെ അറിയിച്ചപ്പോള്‍ കഴുത്തറുത്ത് കൊന്നു

ചെന്നൈ: വിദ്യാര്‍ഥിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് സംഭവം. കുംഭകോണം ആവണിയാപുരം സ്വദേശി ഷാഹുല്‍ ഹമീദിന്റെയും മുംതാസ് ബീഗത്തിന്റെയും മകന്‍ മുഹമ്മദ് മുംതാസീറിനെയാണ് (19) കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ വിദ്യാര്‍ത്ഥിയുടെ വീട്ടുകാരില്‍ നിന്നും മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ പോലീസിനെ സമീപച്ചതോടെയാണ് മുംതാസീറിനെ അക്രമിസംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായിട്ടാണ് സൂചന.

വെള്ളിയാഴ്ച്ച പകല്‍ സമയത്ത് തിരുമംഗലകുടിയിലുള്ള സഹോദരിയുടെ വീട്ടില്‍പ്പോയി തിരിച്ചുവരുന്ന വഴിയിലാണ് മുംതാസീറിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോകുന്നത്. വൈകീട്ട് 8.30ഓടെ മുംതാസീറിന്റെ വീട്ടിലേക്ക് അജ്ഞാതരുടെ ഫോണ്‍ വരികയും ചെയ്തു. 5 ലക്ഷം രൂപ തന്നില്ലെങ്കില്‍ മകനെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. കുഭകോണത്തെ വീട്ടില്‍ മാതാവും സഹോദരങ്ങളുമാണ് താമസം.

ഭീഷണിയെത്ത കാര്യം ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച് മാതാവ് മുംതാസ് ബീഗം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം മുംതാസീറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എഞ്ചിനിയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മുംതാസീര്‍. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു.