മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്ത യുവാവിനെ പോലീസുകാര്‍ അമ്മയുടെ മുന്നിലിട്ട് തല്ലിക്കൊന്നു

മോഷണക്കുറ്റത്തിന് പിടിയിലായ യുവാവിനെ അമ്മയുടെ മുന്നിലിട്ട് പോലീസുകാര് തല്ലിക്കൊന്നു. ആഗ്രയിലെ സിക്കന്ദര പോലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. രാജു ഗുപ്ത (32) എന്ന യുവാവിനെയാണ് പോലീസുകാര് മര്ദ്ദിച്ച് കൊലപ്പെടുത്തിയത്. അയല്ക്കാരന് നല്കിയ പരാതിയിലാണ് രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആഭരണം മോഷ്ടിച്ചെന്നായിരുന്നു പരാതി. വിവരമറിഞ്ഞ് എത്തിയ അമ്മയുടെ മുന്നലിട്ട് പോലീസുകാര് രാജുവിനെ ക്രൂരമായി മര്ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
 | 
മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്ത യുവാവിനെ പോലീസുകാര്‍ അമ്മയുടെ മുന്നിലിട്ട് തല്ലിക്കൊന്നു

ആഗ്ര: മോഷണക്കുറ്റത്തിന് പിടിയിലായ യുവാവിനെ അമ്മയുടെ മുന്നിലിട്ട് പോലീസുകാര്‍ തല്ലിക്കൊന്നു. ആഗ്രയിലെ സിക്കന്ദര പോലീസ് സ്‌റ്റേഷനിലാണ് സംഭവമുണ്ടായത്. രാജു ഗുപ്ത (32) എന്ന യുവാവിനെയാണ് പോലീസുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അയല്‍ക്കാരന്‍ നല്‍കിയ പരാതിയിലാണ് രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആഭരണം മോഷ്ടിച്ചെന്നായിരുന്നു പരാതി. വിവരമറിഞ്ഞ് എത്തിയ അമ്മയുടെ മുന്നലിട്ട് പോലീസുകാര്‍ രാജുവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചുവെന്നാണ് രാജുവിന്റെ അയല്‍വാസിയായ അന്‍ശുല്‍ പ്രതാപ് സിങ് പരാതി നല്‍കിയത്. ബുധനാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഗയ്‌ലാന റോഡിന് സമീപമുള്ള വാടക വീട്ടില്‍ നിന്ന് രാജുവിനെ അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ അമ്മ റീനു ലതയുടെ മുന്നില്‍ വെച്ച് പോലീസുകാര്‍ ഇയാളെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് അവശനായ രാജു സ്റ്റേഷനില്‍ വെച്ചു തന്നെ മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് സിക്കന്ദര പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ റിഷിപാല്‍ ഉള്‍പ്പടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ലാത്തി കൊണ്ട് മര്‍ദ്ദിച്ച അയല്‍വാസികളായ അന്‍ശുല്‍ സിങ്, വിവേക് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റമാണ് എടുത്തിരിക്കുന്നത്. മനോവൈകല്യമുള്ള തന്റെ മകനെ പൊലീസ് പിടിച്ചുകൊണ്ട് പോവുകയായിരുന്നുവെന്നാണ് റീനു ലത വ്യക്തമാക്കിയത്.

അയല്‍ക്കാരായ അന്‍ശുല്‍ സിങ്, വിവേക് എന്നിവര്‍ പോലീസിനു കൈമാറുന്നതിനു മുമ്പ് മകനെ ലാത്തി കൊണ്ട് മര്‍ദ്ദിച്ചു. ലോക്കപ്പിനുള്ളില്‍ വെച്ച് താന്‍ നോക്കി നില്‍ക്കെയാണ് പോലീസ് രാജുവിനെ തല്ലിക്കൊന്നതെന്നും റീനു ലത പറഞ്ഞു.