പ്രളയക്കെടുതി; കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 3048.39 കോടി രൂപയുടെ സഹായം ലഭ്യമാകും

കേരളത്തിന് കേന്ദ്ര സര്ക്കാരിന്റെ 3048.39 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസ സഹായം ലഭ്യമാകും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തില് ഡല്ഹിയില് ചേര്ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമുണ്ടായിരിക്കുന്നത്. അതേസമയം 25000 കോടി രൂപയിലേറെ നാശനഷ്ടം സംഭവിച്ച സംസ്ഥാനം കേന്ദ്രത്തോട് 5000 കോടി രൂപ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
 | 
പ്രളയക്കെടുതി; കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ 3048.39 കോടി രൂപയുടെ സഹായം ലഭ്യമാകും

ന്യൂഡല്‍ഹി: കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ 3048.39 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസ സഹായം ലഭ്യമാകും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമുണ്ടായിരിക്കുന്നത്. അതേസമയം 25000 കോടി രൂപയിലേറെ നാശനഷ്ടം സംഭവിച്ച സംസ്ഥാനം കേന്ദ്രത്തോട് 5000 കോടി രൂപ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കേരളം, നാഗാലാന്‍ഡ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ ആഘാതം വിലയിരുത്തിയ യോഗത്തിലാണ് സഹായം സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്. ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി, കൃഷിമന്ത്രി രാധാമോഹന്‍ സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

നാഗാലാന്‍ഡിന് 131.16 കോടി രൂപയും ആന്ധ്ര പ്രദേശിന് 539.52 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കേരളത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിലയിരുത്തിയ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം പരിശോധിച്ചു. നേരത്തെ ആദ്യഘട്ടത്തില്‍ കേരളത്തിന് 600 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു.