അനില്‍ അംബാനി 550 കോടി രൂപ കബളിപ്പിച്ചുവെന്ന് ടെലികോം കമ്പനി എറിക്‌സണ്‍; രാജ്യം വിടുന്നത് തടയണമെന്ന് ഹര്‍ജി

അനില് അംബാനി 550 കോടി രൂപ കബളിപ്പിച്ചുവെന്ന് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സണ്. ഇതു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനി. അനില് അംബാനി രാജ്യം വിടുന്നത് തടയണമെന്നും എരിക്സണ് കോടതിയില് ആവശ്യപ്പെട്ടു. അംബാനിക്കു പുറമേ രണ്ടു മുതിര്ന്ന എക്സിക്യൂട്ടീവുകള്ക്ക് എതിരെയും എറിക്സണ് ആരോപണം ഉന്നയിക്കുന്നുണ്ട്.
 | 

അനില്‍ അംബാനി 550 കോടി രൂപ കബളിപ്പിച്ചുവെന്ന് ടെലികോം കമ്പനി എറിക്‌സണ്‍; രാജ്യം വിടുന്നത് തടയണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: അനില്‍ അംബാനി 550 കോടി രൂപ കബളിപ്പിച്ചുവെന്ന് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍. ഇതു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കമ്പനി. അനില്‍ അംബാനി രാജ്യം വിടുന്നത് തടയണമെന്നും എറിക്‌സണ്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അംബാനിക്കു പുറമേ രണ്ടു മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ക്ക് എതിരെയും എറിക്‌സണ്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പുമായി നടത്തിയ ബിസിനസിനു പകരമായി 1600 കോടി രൂപ നല്‍കണമെന്നായിരുന്നു എറിക്‌സണ്‍ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് കോടതി ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ ഈ തുക 550 കോടിയായി കുറച്ചു. സെപ്റ്റംബര്‍ 30നുമ മുമ്പായി ഈ തുക അടക്കാമെന്നായിരുന്നു റിലയന്‍സ് ഗ്രൂപ്പ് അറിയിച്ചിരുന്നത്. പണം ലഭിക്കാതെ വന്നതോടെയാണ് എറിക്‌സണ്‍ കോടതിയെ സമീപിച്ചത്.

റിലയന്‍സ് നിയമ നടപടികളെ ലംഘിക്കുകയാണെന്നും നിയമത്തിന് കമ്പനി് ഒരു വിലയും കല്‍പിക്കുന്നില്ലെന്നും എറിക്‌സണ്‍ ആരോപിക്കുന്നു. അനില്‍ അംബാനിയുള്‍പ്പെടെയുള്ള മൂന്ന് വ്യക്തികള്‍ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടു പോകരുതെന്നും ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും എറിക്‌സണ്‍ ആവശ്യപ്പെടുന്നു.

റിലയന്‍സ് ഗ്രൂപ്പ് 45,000 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പിന് കീഴില്‍ ആരംഭിച്ച റിയലന്‍സ് ഡിഫന്‍സിന് റഫേല്‍ വിമാനങ്ങളുടെ നിര്‍മാണക്കരാര്‍ ലഭിക്കുന്നതിനായി നടന്ന നീക്കങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് പുതിയ കേസുമായി എറിക്‌സണ്‍ രംഗത്തെത്തിയിരിക്കുന്നത്.