ഭഗവാന്‍ രാമന് പോലും ബലാത്സംഗങ്ങള്‍ തടയാനാകില്ല; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

ഭഗവാന് രാമന് പോലും ബലാത്സംഗങ്ങള് തടയാനാകില്ലെന്ന് ബിജെപി എം.എല്.എ സുരേന്ദ്ര സിംഗ്. യോഗി ആദിത്യ നാഥ് ഭരിക്കുന്ന യൂപിയിലെ ബരിയയില് നിന്നുള്ള എംഎല്എയാണ് ഇദ്ദേഹം. പ്രസ്തവാന വലിയ വിവാദങ്ങള്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ബലാത്സംഗം തടയേണ്ടത് ഭരണഘടന ഉപയോഗിച്ചല്ലെന്നും സിംഗ് പറഞ്ഞു.
 | 

ഭഗവാന്‍ രാമന് പോലും ബലാത്സംഗങ്ങള്‍ തടയാനാകില്ല; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

ബാലിയ: ഭഗവാന്‍ രാമന് പോലും ബലാത്സംഗങ്ങള്‍ തടയാനാകില്ലെന്ന് ബിജെപി എം.എല്‍.എ സുരേന്ദ്ര സിംഗ്. യോഗി ആദിത്യ നാഥ് ഭരിക്കുന്ന യൂപിയിലെ ബരിയയില്‍ നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം. പ്രസ്തവാന വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ബലാത്സംഗം തടയേണ്ടത് ഭരണഘടന ഉപയോഗിച്ചല്ലെന്നും സിംഗ് പറഞ്ഞു.

സമീപകാലത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിജെപി എം.എല്‍.എയുടെ വിവാദ പരാമര്‍ശം. സുരേന്ദ്ര സിംഗിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ രാമന്‍ നേരിട്ടുവന്നാലും കഴിയില്ല. സമൂഹത്തിലെ പുഴുക്കുത്തുകളാണ് ഇത്തരം സംഭവങ്ങള്‍. ഭരണഘടന ഉപയോഗിച്ചല്ല ഇത്തരം പ്രവൃത്തികള്‍ തടയേണ്ടത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും നല്ല സംസ്‌കാരം പകര്‍ന്നു നല്‍കി, മൂല്യങ്ങളിലൂടെ സ്വന്തം കുടുംബത്തെ പോലെ മറ്റുള്ളവരെ സംരക്ഷിച്ചുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തികള്‍ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം മാതാപിതാക്കളും സ്മാര്‍ട്ട് ഫോണുകളുമാണെന്ന് നേരത്തെ സുരേന്ദ്ര സിംഗ് പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളുണ്ടയതോടെ എം.എല്‍.എ വിവാദത്തിലായി. പീഡനങ്ങള്‍ തടയാന്‍ കുട്ടികളില്‍ ധാര്‍മികത വളര്‍ത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.