വോട്ടിംഗ് മെഷീനുകള്‍ പണിമുടക്കി; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ പോളിംഗ് മുടങ്ങി

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനിടെ വോട്ടിംഗ് യന്ത്രങ്ങള് വ്യാപകമായി പണിമുടക്കി. നല്സാദ് ജില്ലയില് നിന്നാണ് തകരാര് ആദ്യം റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. പിന്നീട് സൂററ്റില് 70ഓളം മെഷീനുകള് തകരാറിലായി. പോര്ബന്തര്, രാജ്കോട്ട് എന്നിവിടങ്ങളിലും തകരാറുകള് ഉണ്ടായി. രാജ്കോട്ടില് അമ്പതോളം മെഷീനുകളില് തകരാറുണ്ടായെന്നാണ് വിവരം.
 | 

വോട്ടിംഗ് മെഷീനുകള്‍ പണിമുടക്കി; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ പോളിംഗ് മുടങ്ങി

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനിടെ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കി. നല്‍സാദ് ജില്ലയില് നിന്നാണ് തകരാര്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് സൂററ്റില്‍ 70ഓളം മെഷീനുകള്‍ തകരാറിലായി. പോര്‍ബന്തര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലും തകരാറുകള്‍ ഉണ്ടായി. രാജ്‌കോട്ടില്‍ അമ്പതോളം മെഷീനുകളില്‍ തകരാറുണ്ടായെന്നാണ് വിവരം.

വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയത് വോട്ടെടുപ്പ് വൈകാനും കാരണമായി. 89 സീറ്റുകളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി വിജയ് രൂപാനിയടക്കം 977 സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു. കോണ്‍ഗ്രസും ശക്തമായി മത്സര രംഗത്തുണ്ട്.

ബിജെപിക്കെതിരെ വ്യക്തമായ നിലപാട് പ്രഖ്യാപിച്ച പട്ടേല്‍ സമുദായത്തിന് നിര്‍ണായക പ്രാതിനിധ്യമുള്ള സൗരാഷ്ട്ര മേഖലയിലും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇത്തവണ ശക്തമായ പ്രതിരോധമാണ് ഉയര