മുഖ്യമന്ത്രിക്കെതിരെ വ്യാജപ്രചാരണം; മുന്‍ സൈനികനെതിരെ കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ വ്യാജപ്രചാരണം നടത്തയ മുന് സൈനികനെതിരെ സൈബര് സെല് കേസെടുത്തു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ഉണ്ണി എസ് നായര് എന്നയാള്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സൈനിക വേഷത്തിലെത്തി മുഖ്യമന്ത്രിയ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ ഫെയിസ്ബുക്കില് പോസ്റ്റ് ചെയ്തതിനാണ് കേസ്. ഇയാള്ക്കെതിരെ ആള്മാറാട്ടം, പൊതുജനശല്യം എന്നീ വകുപ്പുകള് പ്രകാരം കേസെടുക്കും.
 | 

മുഖ്യമന്ത്രിക്കെതിരെ വ്യാജപ്രചാരണം; മുന്‍ സൈനികനെതിരെ കേസെടുത്തു

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജപ്രചാരണം നടത്തയ മുന്‍ സൈനികനെതിരെ സൈബര്‍ സെല്‍ കേസെടുത്തു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ഉണ്ണി എസ് നായര്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സൈനിക വേഷത്തിലെത്തി മുഖ്യമന്ത്രിയ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് കേസ്. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, പൊതുജനശല്യം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കും.

ഇയാളുടെ വീഡിയോ പുറത്തുവന്നതോടെ സംഭവം വൈറലായി മാറിയിരുന്നു. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നും ഇയാള്‍ സൈനികനല്ലെന്നും കരസേന ട്വീറ്റ് ചെയ്തു. തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നത്. സൈന്യത്തില്‍ നിന്നും വിരമിച്ച ഇയാള്‍ നിലവില്‍ ഡല്‍ഹിയിലാണെന്നാണ് സൂചന.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്നും സംസ്ഥാന ഭരണം നഷ്ടമാകുമെന്നു ഭയന്നു പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാതിരിക്കുകയാണെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്. സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാരിന് ഒന്നുമറിയില്ലെന്നും ഇയാള്‍ വാദിക്കുന്നുണ്ട്.