മോക് ഡ്രില്ലിനിടെ കെട്ടിടത്തില്‍ നിന്ന് വീണ വിദ്യാര്‍ത്ഥിനി മരിച്ചു; പരിശീലകന്‍ പിടിയില്‍

ദുരന്തനിവാരണം പരിശീലിപ്പിക്കുന്നതിനിടയില് കെട്ടിടത്തില് നിന്ന് വീണ് വിദ്യാര്ത്ഥിനി മരിച്ചു. കോയമ്പത്തൂര് കലൈമഗള് കോളേജ് ഓഫ് ആര്ട്സ് ആന്ഡ് സയന്സിലെ രണ്ടാം വര്ഷ ബിബിഎ വിദ്യാര്ത്ഥിനി ലോകേശ്വരിയാണ് മരിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയില് നിന്ന് ചാടാന് ഭയന്ന ലോകശ്വരിയെ പരിശീലകന് തള്ളിയിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള് പറഞ്ഞു.
 | 

മോക് ഡ്രില്ലിനിടെ കെട്ടിടത്തില്‍ നിന്ന് വീണ വിദ്യാര്‍ത്ഥിനി മരിച്ചു; പരിശീലകന്‍ പിടിയില്‍

ദുരന്തനിവാരണം പരിശീലിപ്പിക്കുന്നതിനിടയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. കോയമ്പത്തൂര്‍ കലൈമഗള്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനി ലോകേശ്വരിയാണ് മരിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടാന്‍ ഭയന്ന ലോകശ്വരിയെ പരിശീലകന്‍ തള്ളിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ചാടുന്നവര്‍ക്ക് പരിക്ക് പറ്റാതിരിക്കാന്‍ താഴെ വല പിടിച്ചിരുന്നെങ്കിലും കെട്ടിടത്തില്‍ തലയിടിച്ചാണ് പെണ്‍കുട്ടി താഴെ വീണത്. അബോധാവസ്ഥയിലായ ലോകേശ്വരിയ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലക്കും കഴുത്തിനും ഗുരുതരമായ പരിക്കുകള്‍ ഏറ്റിരുന്നു. വ്യാഴാഴ്ച വൈകിട്ട് 4 മണിക്കായിരുന്നു സംഭവം.

പെണ്‍കുട്ടിയെ പരിശീലകന്‍ തള്ളിയിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അറുമുഖന്‍ എന്ന പരിശീലകനാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കാനെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നാണ് താന്‍ പരിശീലനത്തിന് എത്തിയതെന്നാണ് ഇയാള്‍ കോളേജ് അധികൃതരെ അറിയിച്ചത്. എന്നാല്‍ ഇത്തരം മോക് ഡ്രില്ലുകള്‍ നടത്താന്‍ ഇയാളെ നിയോഗിച്ചിട്ടില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. അറുമുഖനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.