മലയാളി പരസ്യ സംവിധായകനെതിരായ മീടു കെട്ടിച്ചമച്ചതെന്ന് മീടു ആക്ടിവിസ്റ്റ് സന്ധ്യാ മേനോന്‍

മലയാളിയും ഡല്ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പരസ്യ കമ്പനിയുടെ ചീഫ് ക്രീയേറ്റീവ് ഓഫീസര്മാരിലൊരാളുമായ പ്രതാപ് സുധനെതിരെ ഉന്നയിക്കപ്പെട്ട മീ.ടൂ ആരോപണം കെട്ടിച്ചമച്ചതാണെന്ന് റിപ്പോര്ട്ട്. ബംഗുളുരു ആസ്ഥാനമായി ജോലി ചെയ്യുന്ന മാധ്യമ പ്രവര്ത്തകയും ആക്ടിവിസ്റ്റുമായി സന്ധ്യാ മേനോന് നടത്തിയ അന്വേഷണത്തിലാണ് സുധനെതിരെ ഉയര്ന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിരിക്കുന്നത്. ഇന്ത്യയിലെ തന്നെ വളരെ പ്രമുഖമായ ബാംഗ് ഇന് ദി മിഡില്(BANG IN THE MIDDILE) എന്ന പരസ്യക്കമ്പനിയുടെ നേതൃനിരയിലുള്ള വ്യക്തിയാണ് സുധന്.
 | 
മലയാളി പരസ്യ സംവിധായകനെതിരായ മീടു കെട്ടിച്ചമച്ചതെന്ന് മീടു ആക്ടിവിസ്റ്റ് സന്ധ്യാ മേനോന്‍

ന്യൂഡല്‍ഹി: മലയാളിയും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരസ്യ കമ്പനിയുടെ ചീഫ് ക്രീയേറ്റീവ് ഓഫീസര്‍മാരിലൊരാളുമായ പ്രതാപ് സുധനെതിരെ ഉന്നയിക്കപ്പെട്ട മീ.ടൂ ആരോപണം കെട്ടിച്ചമച്ചതാണെന്ന് റിപ്പോര്‍ട്ട്. ബംഗുളുരു ആസ്ഥാനമായി ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായി സന്ധ്യാ മേനോന്‍ നടത്തിയ അന്വേഷണത്തിലാണ് സുധനെതിരെ ഉയര്‍ന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിരിക്കുന്നത്. ഇന്ത്യയിലെ തന്നെ വളരെ പ്രമുഖമായ ബാംഗ് ഇന്‍ ദി മിഡില്‍(BANG IN THE MIDDILE) എന്ന പരസ്യക്കമ്പനിയുടെ നേതൃനിരയിലുള്ള വ്യക്തിയാണ് സുധന്‍.

In the midst of 100s of genuine cases that enraged me (and a lot of you), here's an unfortunate case that i know now is…

Posted by Sandhya Menon on Sunday, December 16, 2018

ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിസിനസ് താല്‍പ്പര്യങ്ങളാണെന്നും തന്റെ സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും നേരത്തെ സുധന്‍ വ്യക്തമാക്കിയിരുന്നു. പരസ്യ മേഖലയുമായി ബന്ധപ്പെട്ട് ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ട് വനിതകളാണ് സുധനെതിരെ രംഗത്ത് വന്നിരുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു പരസ്യ കമ്പനിയുടെ ജനറല്‍ മാനേജറായ ജയ പ്രസാദാണ് സുധനെതിരെ ആദ്യമായി രംഗത്ത് വരുന്നത്. 1999ല്‍ നടന്ന ഒരു ഇന്റര്‍വ്യൂനിടെ തന്നെ ലൈംഗികമായി അപമാനിച്ചുവെന്നായിരുന്നു ആരോപണം. വിഷയം വലിയ കോലാഹലങ്ങളുണ്ടാക്കി. മീ.ടു ആരോപണം സുധന്റെ ജോലിയെയും കുടുംബ ജീവിതത്തെയും സാരമായി ബാധിച്ചതായി പോലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ആദ്യത്തെ ആരോപണം വാര്‍ത്തയായി മൂന്ന് ദിവസത്തിന് ശേഷം അനൈശ്വ ചബ്ര പരഷാര്‍ എന്ന യുവതിയും സുദനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു. ശാരീരകമായി ഉപദ്രവിച്ചുവെന്നായിരുന്നില്ല രണ്ടാമത്തെ ആരോപണം. വാക്കുകള്‍ ഉപയോഗിച്ച് വെര്‍ബല്‍ റേപ്പിന് സമാനമായി അപമാനിച്ചുവെന്നായിരുന്നു. തുടരെ ഉണ്ടായ രണ്ട് ആരോപണങ്ങളും സുധന്‍ നിഷേധിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സന്ധ്യ മേനോന്‍ ഇരു പരാതികളിലും നിരവധി വൈരുദ്ധ്യങ്ങള്‍ ഉള്ളതായി നേരത്തെ വ്യക്തമാക്കിയിരുന്നു. സുധനെതിരെ ഉന്നയിച്ച ആരോപണം തെറ്റായിരുന്നുവെന്ന് ഒരു സ്വകാര്യ സംഭാഷണത്തില്‍ ജയ പ്രസാദ് സന്ധ്യയോട് സമ്മതിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അത്തരമൊരു വെളിപ്പെടുത്തല്‍ തനിക്ക് ഒരു ഷോക്കായിരുന്നുവെന്ന് സന്ധ്യ മേനോന്‍ പ്രതികരിച്ചു. ഇന്ത്യയിലെ മീ.ടൂ ക്യാംപെയ്‌നുകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയ ആക്ടിവിസ്റ്റുകളിലൊരാളാണ് സന്ധ്യ. ഏതാണ്ട് 300 ലധികം മീ.ടു പരാതികളാണ് സന്ധ്യ വഴി പുറംലോകത്തെത്തിയത്.

The last few weeks have been painful. Thankfully not anymore. To all those who strongly stood with me, thank you. To the…

Posted by Prathap Suthan on Monday, December 17, 2018