കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; റാലിയിലെത്തിയത് പതിനായിരങ്ങള്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക വിരുദ്ധ നയങ്ങള്ക്കെതിരെ രാജ്യത്തെ കര്ഷകര് നയിക്കുന്ന പ്രതിഷേധ മാര്ച്ചിന് പിന്തുണയുമായി പ്രതിപക്ഷ പാര്ട്ടികളും. കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി, സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി, എന്സിപി അധ്യക്ഷന് ശരത് പവാര്, ആം ആദ്മി പാര്ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്, നാഷണല് കോണ്ഫറന്സ് നേതാവ് ഫാറൂഖ് അബ്ദുള്ള, ലോക് താന്ത്രിക് ജനതാ ദള് നേതാവ് ശരത് യാദവ്, തൃണമൂല് കോണ്ഗ്രസ് നേതാവ് ജനാര്ദ്ദനന് ത്രിവേദി തുടങ്ങിയ പ്രതിപക്ഷ പാര്ട്ടി നേതാക്കളെല്ലാം റാലിയില് പങ്കാളികളായി.
അഖിലേന്ത്യ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് റാലി നയിക്കുന്നത്. കര്‍ഷകരെ കൂടാതെ ഇതര തൊഴിലെടുക്കുന്നവരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാം ലീല മൈതാനത്ത് തമ്പടിച്ച കര്‍ഷകര്‍ ഇന്ന് പാര്‍ലമെന്റിന് മുന്‍പിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. അയോധ്യയല്ല തീരാ കടത്തില്‍ നിന്നുള്ള രാജ്യത്തിന് മോചനത്തിനാണ് പ്രധാന്യം നല്‍കേണ്ടതെന്നായിരുന്നു കര്‍ഷകര്‍ മുന്നോട്ട് വെച്ച മുദ്രാവാക്യം. വരും ദിവസങ്ങളില്‍ സമരം ശക്തിപ്പെടുത്താനാണ് അഖിലേന്ത്യ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം.
കര്‍ഷകര്‍ ആരോടും സൗജന്യ സമ്മാനം ചോദിച്ചിട്ടില്ലെന്നും അവരുടെ അവകാശമാണ് ചോദിക്കുന്നതെന്നും റാലിയെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു. അതിസമ്പന്നരായ 15 പേരുടെ 3.5 ലക്ഷം കോടി രൂപയുടെ കടം മോഡി സര്‍ക്കാര്‍ എഴുതിതള്ളി. കര്‍ഷകര്‍ രാജ്യത്തിന്റെ ഉയര്‍ച്ചയ്ക്കായി നടത്തുന്ന കഠിനാദ്ധ്വാനത്തിന്റെ ഫലം അംബാനിയുടെ പോക്കറ്റ് വീര്‍പ്പിക്കാനായി നല്‍കുകയാണ്. മോഡിയുടെ വികസന നയങ്ങള്‍ പൂര്‍ണ പരാജയമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.