തെരെഞ്ഞെടുപ്പിന് മുന്‍പ് കര്‍ഷക പ്രതിഷേധം തണുപ്പിക്കാന്‍ തന്ത്രങ്ങളുമായി ബി.ജെ.പി സര്‍ക്കാര്‍

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ കാര്ഷിക സമരങ്ങളെ തണുപ്പിക്കാനുള്ള തന്ത്രങ്ങളുമായി കേന്ദ്ര സര്ക്കാര്. രണ്ട് ലക്ഷം രൂപ വരെയുള്ള കടങ്ങള് എഴുതി തള്ളാന് ബി.ജെ.പി സര്ക്കാര് തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കാര്ഷിക സമരങ്ങള് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടര്ന്നാണ് നടപടി. മധ്യപ്രദേശില് കര്ഷക സമരങ്ങളോടുള്ള കോണ്ഗ്രസിന്റെ സമീപനമാണ് ബി.ജെ.പിക്ക് തിരിച്ചടിയായതെന്ന് നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു.
 | 
തെരെഞ്ഞെടുപ്പിന് മുന്‍പ് കര്‍ഷക പ്രതിഷേധം തണുപ്പിക്കാന്‍ തന്ത്രങ്ങളുമായി ബി.ജെ.പി സര്‍ക്കാര്‍

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ കാര്‍ഷിക സമരങ്ങളെ തണുപ്പിക്കാനുള്ള തന്ത്രങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതി തള്ളാന്‍ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കാര്‍ഷിക സമരങ്ങള്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. മധ്യപ്രദേശില്‍ കര്‍ഷക സമരങ്ങളോടുള്ള കോണ്‍ഗ്രസിന്റെ സമീപനമാണ് ബി.ജെ.പിക്ക് തിരിച്ചടിയായതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം മധ്യപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രിസഭ എടുത്ത ആദ്യ തീരുമാനവും കാര്‍ഷിക കടം എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഇത് ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ സമീപനത്തെ വെളിച്ചത്ത് കൊണ്ട് വന്നതായി രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയേക്കും. കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ റുപേ കാര്‍ഡുകളാക്കും. വിള ഇന്‍ഷുറന്‍സ് കാര്യക്ഷമമാക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മോഡി സര്‍ക്കാരിനെതിരെ ലക്ഷകണക്കിന് കാര്‍ഷകര്‍ അണിനിരത്തി ഡല്‍ഹിയില്‍ രണ്ട് സമരങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയിരുന്നു. മോഡി രാജ്യത്തെ പണക്കാരുടെ പോക്കറ്റുകള്‍ വീര്‍പ്പിക്കുകയും കര്‍ഷകരെ കൊള്ളയടിക്കുകയും ചെയ്യുകയാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു.