ഡല്‍ഹിയില്‍ ഫാഷന്‍ ഡിസൈനറും വേലക്കാരിയും അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഫാഷന് ഡിസൈനറും വേലക്കാരിയും അജ്ഞാതരുടെ ആക്രമണത്തില് കൊല്ലപ്പെട്ടു. ഫാഷന് ഡിസൈനറായ മായ ലഖാനിയും (53) സഹായിയുമാണ് കൊല്ലപ്പെട്ടത്. ഡല്ഹിയിലെ വസന്ത് കുഞ്ജിലെ ഇവരുടെ വസതിയിലാണ് രണ്ട് പേരെയും കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്ഡസിക് വിദഗ്ദ്ധരുള്പ്പെടെ സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. ഇവരുടെ വീടിനടുത്ത് സംശയാസ്പദമായ രീതിയില് കണ്ടെത്തിയ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 | 

ഡല്‍ഹിയില്‍ ഫാഷന്‍ ഡിസൈനറും വേലക്കാരിയും അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഫാഷന്‍ ഡിസൈനറും വേലക്കാരിയും അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫാഷന്‍ ഡിസൈനറായ മായ ലഖാനിയും (53) സഹായിയുമാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ വസന്ത് കുഞ്ജിലെ ഇവരുടെ വസതിയിലാണ് രണ്ട് പേരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്ഡസിക് വിദഗ്ദ്ധരുള്‍പ്പെടെ സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. ഇവരുടെ വീടിനടുത്ത് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മായയുടെ വീട്ടില്‍ നിന്ന് ചിലര്‍ അസഭ്യം വര്‍ഷം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് പോലീസിനെ വിവരമറിയിക്കുന്നത്. എന്നാല്‍ പോലീസ് വീട്ടിലെത്തിയ സമയത്ത് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സമീപ പ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായിട്ടാണ് വിവരം.

മായയുടെ മൃതദേഹം കിടപ്പു മുറിയിലും വീട്ടുജോലിക്കാരിയുടെ ലിവിങ്‌റൂമിലുമാണ് ഉണ്ടായിരുന്നത്. മായയുടെ ദേഹത്ത് പരിക്കേറ്റതിന്റെ അടയാളങ്ങളുണ്ട്. രണ്ടുപേരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.