നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമിച്ചു; പിതാവ് അറസ്റ്റില്‍

മണിക്കൂറുകള് മാത്രം പ്രായമായ പിഞ്ചു കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി വില്ക്കാന് ശ്രമിച്ച പിതാവ് അറസ്റ്റില്. മൊഹാലിയിലെ ഫേസ് സിക്സ് സിവില് ആശുപത്രി ജീവനക്കാരാണ് ജസ്പാല് സിങ് എന്നയാള് കുട്ടിയെ വില്ക്കാന് ശ്രമിച്ച കാര്യം പൊലീസിനെ അറിയിക്കുന്നത്. പ്ലാസ്റ്റിക് കവറില് കിടന്ന കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്ന്ന് അത്യാഹിത വിഭാഗത്തില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
 | 

നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമിച്ചു; പിതാവ് അറസ്റ്റില്‍

ചണ്ഡീഗഡ്: മണിക്കൂറുകള്‍ മാത്രം പ്രായമായ പിഞ്ചു കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി വില്‍ക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. മൊഹാലിയിലെ ഫേസ് സിക്സ് സിവില്‍ ആശുപത്രി ജീവനക്കാരാണ് ജസ്പാല്‍ സിങ് എന്നയാള്‍ കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച കാര്യം പൊലീസിനെ അറിയിക്കുന്നത്. പ്ലാസ്റ്റിക് കവറില്‍ കിടന്ന കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്ലാസ്റ്റിക് കവറില്‍ കുട്ടിയുമായി തിങ്കളാഴ്ച്ച രാത്രിയിലാണ് ജസ്പാല്‍ സിങ് ഫേസ് സിക്സ് സിവില്‍ ആശുപത്രിയിലെത്തുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തനിക്കൊരു ആണ്‍കുഞ്ഞ് ഉണ്ടായെന്നും വില്‍ക്കാന്‍ താന്‍ തയ്യാറാണെന്നും ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ സൂക്ഷിച്ച കവറും ഇയാള്‍ ഡോക്ടര്‍മാരെ കാണിച്ചു. കുട്ടിയെ കവറില്‍ നിന്ന് പുറത്തെടുത്ത ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

കുഞ്ഞിന്റെ അമ്മയുടെ സമ്മതത്തോടെയാണ് വില്‍പ്പനയ്ക്കായി ഇയാള്‍ ശ്രമിച്ചതെന്നാണ് വിവരം. ഇയാള്‍ക്ക് 10,5 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികളുമുണ്ട്. ഭാര്യയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനാണ് ഇത്തരമൊരു കടുംകൈ ചെയ്യാന്‍ തുനിഞ്ഞിതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.