ഇന്ന് മെസിക്ക് വിജയിച്ചേ തീരു; എതിരാളികള്‍ ശക്തരായ ക്രൊയേഷ്യ

കാല്പന്ത് കളിയുടെ രാജകുമാരന് ലയണല് മെസിക്കും കൂട്ടര്ക്കും ഇന്ന് വിജയിച്ചേ മതിയാകൂ. ഇന്ത്യന് സമയം രാത്രി 11.30 ആരംഭിക്കുന്ന മത്സരത്തില് ക്രൊയേഷ്യയാണ് അര്ജന്റീനയുടെ എതിരാളികള്. കണക്കുകള് പരിശോധിക്കുമ്പോള് സാംപോളിയുടെ ടീമിന് മുന്തൂക്കമുണ്ട്. പക്ഷേ കളി ജയിക്കാന് അത് മാത്രം മതിയാകില്ല. മെസിയുടെ ഫോം, പ്രതിരോധനിരയുടെ ശക്തി എന്നിവ വീണ്ടെടുത്തില്ലെങ്കില് ലാറ്റിന് അമേരിക്കന് കരുത്തരുടെ പ്രീക്വാര്ട്ടര് പ്രവേശനം അനിശ്ചിതത്വത്തിലാകും.
 | 

ഇന്ന് മെസിക്ക് വിജയിച്ചേ തീരു; എതിരാളികള്‍ ശക്തരായ ക്രൊയേഷ്യ

മോസ്‌കോ: കാല്‍പന്ത് കളിയുടെ രാജകുമാരന്‍ ലയണല്‍ മെസിക്കും കൂട്ടര്‍ക്കും ഇന്ന് വിജയിച്ചേ മതിയാകൂ. ഇന്ത്യന്‍ സമയം രാത്രി 11.30 ആരംഭിക്കുന്ന മത്സരത്തില്‍ ക്രൊയേഷ്യയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സാംപോളിയുടെ ടീമിന് മുന്‍തൂക്കമുണ്ട്. പക്ഷേ കളി ജയിക്കാന്‍ അത് മാത്രം മതിയാകില്ല. മെസിയുടെ ഫോം, പ്രതിരോധനിരയുടെ ശക്തി എന്നിവ വീണ്ടെടുത്തില്ലെങ്കില്‍ ലാറ്റിന്‍ അമേരിക്കന്‍ കരുത്തരുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം അനിശ്ചിതത്വത്തിലാകും.

ഐസ്‌ലാന്റിനെതിരെ കളത്തിലിറക്കിയ അതേ ലൈനപ്പായിരിക്കില്ല സാംപോളി ഇന്ന് പരീക്ഷിക്കുകയെന്നാണ് സൂചനകള്‍. അഗ്യൂറോയും മെസിയും തന്നെയായിരിക്കും മുന്നേറ്റനിരയെ നയിക്കുക. ഇരുവര്‍ക്കുമൊപ്പം ഹിഗ്വെയിന്‍ കൂടി പ്ലെയിംഗ് ഇലവനിലെത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷത്തിലാണ് ഹിഗ്വെയിന്‍ കളത്തിലിറങ്ങിയത്. ആക്രമണ ഫുട്‌ബോളിന് മുന്‍തൂക്കം നല്‍കിയായിരിക്കും ഇത്തവണ അര്‍ജന്റീന കളിക്കുക.

മെസിയെ മാത്രം മുന്‍നിര്‍ത്തിയുള്ള ആക്രമണശൈലിയില്‍ നിന്ന് മാറി അഗ്യൂറോ, ഹിഗ്വെന്‍ അല്ലെങ്കില്‍ ഡിബാലയ്ക്കും കൂടുതല്‍ ചുമതലകള്‍ നല്‍കുമെന്നാണ് സൂചന. ഡിബാല-മെസി-അഗ്യൂറോ കോംബിനേഷനായിരുന്നു കഴിഞ്ഞ മത്സരത്തില്‍ സാംപോളി പരീക്ഷിച്ചത്. ഇത്തവണ ഡിബാലെയെ ബെഞ്ചിലിരുത്തി ഹിഗ്വെന്‍ കളത്തിലിറങ്ങും. എന്നാല്‍ മിഡ്ഫീല്‍ഡില്‍ ഡി-മരിയയും മെസയും തന്നെ ചുക്കാന്‍ പിടിക്കാനാണ് സാധ്യത. പ്രതിരോധനിരയില്‍ വിശ്വസ്തരായ മഷരാനോയും ഓട്ടമെന്‍ഡിയും ഉണ്ടാകും.

ആദ്യ വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് ക്രൊയേഷ്യ ഇറങ്ങുന്നത്. ലൂക്ക മോഡ്രിച്ചും ഇവാന്‍ റാക്കിറ്റിച്ചും മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവരാണ്. അറ്റാക്കിംഗ് ഫുട്‌ബോളിന് പേര് കേട്ട ക്രൊയേഷ്യന്‍ നിരയെ പിടിക്കാന്‍ അര്‍ജന്റീന നന്നേ വിയര്‍ക്കുമെന്നത് തീര്‍ച്ചയാണ്. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ഫ്രാന്‍സ്, പെറുവിനെയും ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്കിനെയും നേരിടും.