നടനും നാടക പ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

നടനും നാടക പ്രവര്ത്തകനുമായ ഗിരീഷ് കര്ണാട് അന്തരിച്ചു.
 | 
നടനും നാടക പ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

ബംഗളൂരു: നടനും നാടക പ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസായിരുന്നു. ബംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുമായി ചികിത്സയിലായിരുന്നു അദ്ദേഹം. കേന്ദ്ര സംഗീത നാടക അക്കാഡമി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാടകവേദിയിലെ പ്രമുഖരില്‍ ഒരാളായ കര്‍ണാടിന്റെ തുഗ്ലക്, ഹയവദന, നാഗമണ്ഡല, യയാതി തുടങ്ങിയ നാടകങ്ങള്‍ പ്രസിദ്ധമാണ്.

ചലച്ചിത്ര രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. അഭിനയത്തിനു പുറമേ നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്യുകയും ചെയ്തു. 1998ല്‍ ജ്ഞാനപീഠ പുരസ്‌കാരം കര്‍ണാടിന് ലഭിച്ചു. 1974ല്‍ പത്മശ്രീയും 1992ല്‍ പത്മഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

1938ല്‍ ബോംബെ പ്രസിഡന്‍സിയിലാണ് കര്‍ണാട് ജനിച്ചത്. ആര്‍ട്‌സില്‍ ബിരുദത്തിനു ശേഷം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റോഡ്‌സ് സ്‌കോളര്‍ നേടി. 1961ലാണ് ആദ്യ നാടകമായ യയാതി എഴുതിയത്. 1954ല്‍ തുഗ്ലക്, 1972ല്‍ ഹയവദന തുടങ്ങിയവ പുറത്തു വന്നു. 1970ല്‍ സംസ്‌കാര എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് ചലച്ചിത്ര മേഖലയില്‍ അരങ്ങേറ്റം നടത്തി.