പത്ത് പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കി ലയിപ്പിച്ചു; പുതിയ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ നേരിടാന് പുതിയ നീക്കവുമായി കേന്ദ്ര സര്ക്കാര്. പത്ത് പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കി ലയിപ്പിച്ചു. കടബാധ്യതയുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായി പോകുന്ന പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കുകയാണ് ചെയ്യുന്നത്. ധനമന്ത്രി നിര്‍മല സീതാരാമനാണ് ഈ പ്രഖ്യാപനം നടത്തിയത്.
ഇതനുസരിച്ച് കനറ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ഒന്നാകും. യൂണിയന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ ലയിപ്പിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിച്ച് ഒരു ബാങ്ക് ആകും. ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കുമാണ് ലയിക്കുന്നത്.
ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങി. 2017ല്‍ 27 പൊതുമേഖലാ ബാങ്കുകളായിരുന്നു ഇന്ത്യയില്‍ ഉണ്ടായിരുന്നത്. വിജയാ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി കഴിഞ്ഞ വര്‍ഷം ലയിപ്പിച്ചിരുന്നു. 2017ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് എസ്ബിടി അടക്കം അഞ്ച് അസോസിയേറ്റ് ബാങുകളെ ലയിപ്പിച്ചിരുന്നു. ഭാരതീയ മഹിളാ ബാങ്കും ഇതിനൊപ്പം ലയിച്ചു.
ഉദ്യോഗസ്ഥരുടെ കൂട്ടപ്പിരി്ച്ചുവിടല്‍ ഉണ്ടാകില്ലെന്ന് നിര്‍മല സീതാരാമന്‍് പറഞ്ഞു. ഉദ്യോഗസ്ഥരെ ഫലപ്രദമായി വിവിധയിടങ്ങളില്‍ വിന്യസിക്കും. ആഗോള സാന്നിധ്യമുള്ള വലിയ ബാങ്കുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.