ജിയോ സര്‍വകലാശാലക്ക് ശ്രേഷ്ഠപദവി നല്‍കിയത് ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് മറകടന്ന്

കേന്ദ്ര ധനമന്ത്രാലയത്തിന്റെ എതിര്പ്പ് മറികടന്നാണ് ജിയോ സര്വകലാശാലക്ക് ശ്രേഷ്ഠ പദവി നല്കിയതെന്ന് റിപ്പോര്ട്ട്. ജിയോ സര്വകലാശാലക്ക് ശ്രേഷ്ഠ പദവി നല്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്ക്കുമെന്ന് ധനമന്ത്രാലയം കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനെ അറിയിച്ചിരുന്നു. എന്നാല് ഇക്കാര്യം മുഖവിലക്കെടുക്കാതെ മാനവ വിഭവശേഷി വകുപ്പ് ജിയോ സര്വകലാശാലയ്ക്ക് ശ്രേഷ്ഠ പദവി നല്കുകയായിരുന്നു.
 | 

ജിയോ സര്‍വകലാശാലക്ക് ശ്രേഷ്ഠപദവി നല്‍കിയത് ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് മറകടന്ന്

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് മറികടന്നാണ് ജിയോ സര്‍വകലാശാലക്ക് ശ്രേഷ്ഠ പദവി നല്‍കിയതെന്ന് റിപ്പോര്‍ട്ട്. ജിയോ സര്‍വകലാശാലക്ക് ശ്രേഷ്ഠ പദവി നല്‍കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുമെന്ന് ധനമന്ത്രാലയം കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം മുഖവിലക്കെടുക്കാതെ മാനവ വിഭവശേഷി വകുപ്പ് ജിയോ സര്‍വകലാശാലയ്ക്ക് ശ്രേഷ്ഠ പദവി നല്‍കുകയായിരുന്നു.

സ്ഥാപനത്തിന്റെ തറക്കല്ല് പോലും ഇടുന്നതിന് മുന്‍പ് ശ്രേഷ്ഠ പദവി നല്‍കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോര്‍പ്പറേറ്റുകളെ മോഡി വഴിവിട്ട് സഹായിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. ഇത്തരം തീരുമാനങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുമെന്ന് ധനമന്ത്രാലയം കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനെ അറിയിച്ചു. ഉദ്ദേശങ്ങളും പദ്ധതികളും മാത്രം വച്ച് എങ്ങനെയാണ് ശ്രേഷ്ഠ പദവി നല്‍കുന്നത് എന്നായിരുന്നു ധനമന്ത്രാലയം മാനവ വിഭവശേഷി വകുപ്പിനോട് ചോദിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ല.

സ്ഥാപിതമായതും ആഗോള റാങ്കിംഗില്‍ സ്ഥാനം ലഭിച്ചതുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരിക്കണം ശ്രേഷ്ഠ പദവി നല്‍കേണ്ടതെന്ന് വകുപ്പിലെ സാങ്കേതിക വിദ്യാഭ്യാസ വിഭാഗം വാദിച്ചിരുന്നു. എന്നാല്‍ ഈ വിയോജനങ്ങളെല്ലാം മറികടന്നാണ് ജിയോ അംഗീകരിക്കപ്പെട്ടത്. ഗ്രീന്‍ഫീല്‍ഡ് വിഭാഗത്തില്‍ പത്ത് അപേക്ഷകര്‍ ഉണ്ടായിരിക്കേ ജിയോ സര്‍വകലാശാലക്ക് മാത്രമേ സര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കിയിരുന്നുള്ളു.