കുംഭമേളയ്ക്കായി ഒരുക്കിയ ക്യാംപില്‍ പാചകവാത സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; തീപ്പിടുത്തം

പ്രയാഗ്‌രാജ്: കുംഭമേളക്കായി ഒരുക്കിയിരുന്ന ക്യാമ്പില് പാചകവാതക സിലിണ്ടര് പൊട്ടിത്തെറിച്ച് തീപ്പിടുത്തം. പ്രയാഗ്രാജിലെ (അലഹബാദ് ) ദിഗംബര് അഖാരയിലെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില് ആര്ക്കും പരിക്കേറ്റിട്ടില്ല. ക്യാംപിലുണ്ടായിരുന്നവരുടെയും പോലീസിന്റെയും ഇടപെടലാണ് തീപടരാതിരിക്കാന് സഹായിച്ചത്.
ക്യാംപിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. മനഃപൂര്‍വ്വം തീപ്പിടുത്തമുണ്ടാക്കാന്‍ ശ്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. ഉഗ്ര ശബ്ദത്തോടെയാണാ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
പിന്നാലെ ആളുകള്‍ ചിതറിയോടുകയും ചെയ്തു. തീ നിയന്ത്രണ വിധേയമായെന്ന് കുംഭമേളയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് സൂപ്രണ്ട് അറിയിച്ചു. അഗ്‌നിബാധയില്‍ ക്യാമ്പിനടുത്ത് നിര്‍ത്തിയിട്ട ഏതാനും വാഹനങ്ങള്‍ ഭാഗികമായി കത്തിനശിച്ചു.