തെലുങ്കാനയില്‍ പടക്കം നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ച് 10 പേര്‍ കൊല്ലപ്പെട്ടു

തെലുങ്കാനയില് പടക്കം നിര്മ്മാണ യൂണിറ്റിന് തീപിടിച്ച് 10 പേര് കൊല്ലപ്പെട്ടു. വാറങ്കലില് പടക്കനിര്മാണ യൂണിറ്റാണ് കത്തിയമര്ന്നത്. മുന്ന് പേര്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. വാറങ്കലിലെ ഭദ്രകാളി ഫയര്വര്ക്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. സ്ഥാപനത്തിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്ട്ടുകള്. അപകട കാരണം വ്യക്തമല്ല.
 | 

തെലുങ്കാനയില്‍ പടക്കം നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ച് 10 പേര്‍ കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലുങ്കാനയില്‍ പടക്കം നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ച് 10 പേര്‍ കൊല്ലപ്പെട്ടു. വാറങ്കലില്‍ പടക്കനിര്‍മാണ യൂണിറ്റാണ് കത്തിയമര്‍ന്നത്. മുന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാറങ്കലിലെ ഭദ്രകാളി ഫയര്‍വര്‍ക്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. സ്ഥാപനത്തിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകട കാരണം വ്യക്തമല്ല.

പതിനഞ്ചുപേരായിരുന്നു അപകടസമയത്ത് യൂണിറ്റിലുണ്ടായിരുന്നത്. രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചത്. ഉഗ്ര ശബ്ദത്തോടെ യൂണിറ്റില്‍ പൊട്ടിത്തെറിയുണ്ടായതായി ദൃസാക്ഷികള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ മാനാദണ്ഡങ്ങള്‍ പാലിച്ചാണോ കമ്പനി പ്രവര്‍ത്തിച്ചിരുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. സ്ഥാപനത്തിന്റെ ഉടമ ഒളിവിലാണ്.