കേരളത്തില്‍ സന്ദര്‍ശത്തിനെത്തിയ ജര്‍മ്മന്‍ വനിതയെ കാണാനില്ല

തിരുവനന്തപുരം: കേരളത്തില്‍ സന്ദര്‍ശനത്തിനായി എത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ജര്‍മ്മന്‍ സ്വദേശിയായ ലിസ വെയ്‌സിനെ കാണാനില്ലെന്നാണ് ഡി.ജി.പിക്ക് പരാതി ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ വലിയതുറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയതായി പോലീസിന് രേഖകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ലിസ വെയ്‌സിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതോടെ ഇവരുടെ അമ്മ ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയിരുന്നു. കോണ്‍സുലേറ്റാണ് ലിസയുടെ കാണാതാകല്‍ സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി കൈമാറുന്നത്. ലിസ താമസിച്ചിരുന്ന സ്ഥലങ്ങളിലൊക്കെ പരിശോധന നടത്തിവരികയാണ്. ഇവര്‍ തിരുവനന്തപുരത്ത് എത്തിയത് ഒരു സുഹൃത്തിന്റെ കൂടെയാണെന്നാണ് പോലീസിന്റെ നിഗമനം.
മാര്‍ച്ച് 7ന് ലിസ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അമേരിക്കന്‍ പൗരനായ മുഹമ്മദലി തിരികെ പോയതായും പോലീസിന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.