മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തു

മുന് ഐ.പി.എസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി കസ്റ്റഡിയിലെടുത്തു. 10 വര്ഷം മുന്പുള്ള കേസിലാണ് മുന്നറിയിപ്പില്ലാത്ത നടപടി. പത്ത് വര്ഷം മുന്പ് അഭിഭാഷകനെ സഞ്ജീവ് ഭട്ട് ഉള്പ്പെടുന്ന പോലീസ് സംഘം ക്രിമിനല് കേസില് കുടുക്കിയെന്നായിരുന്നു പരാതി.
 | 

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തു

അഹമ്മദാബാദ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി കസ്റ്റഡിയിലെടുത്തു. 10 വര്‍ഷം മുന്‍പുള്ള കേസിലാണ് മുന്നറിയിപ്പില്ലാത്ത നടപടി. പത്ത് വര്‍ഷം മുന്‍പ് അഭിഭാഷകനെ സഞ്ജീവ് ഭട്ട് ഉള്‍പ്പെടുന്ന പോലീസ് സംഘം ക്രിമിനല്‍ കേസില്‍ കുടുക്കിയെന്നായിരുന്നു പരാതി.

വര്‍ഷങ്ങളായിട്ടും യാതൊരു നടപടിയുമില്ലാതിരുന്ന പരാതിയില്‍ സഞ്ജീവ് ഭട്ടിനെ കൂടാതെ രണ്ട് പോലീസ് ഓഫീസര്‍മാരടക്കം ആറുപേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. 1998 ല്‍ ബനസ്‌കന്ദയില്‍ ഡി.സി.പി ആയിരുന്നപ്പോള്‍ അഭിഭാഷകനെ വ്യാജ നാര്‍ക്കോട്ടിക് കേസില്‍പ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.

നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയാണ് സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് അദ്ദേഹം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2015ല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.