തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന്റെ ഭാര്യ അന്തരിച്ചു

 | 
Vijayalakshmi
തമിഴ്‌നാട് മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ഒ.പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി അന്തരിച്ചു.

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഒ.പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി അന്തരിച്ചു. 63 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. 

പനീർസെൽവം മൂന്ന് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിട്ടുണ്ട്. 2001-2002, 2014-2015, 2016-2017 കാലഘട്ടങ്ങളിലാണ് മുഖ്യമന്ത്രിയുടെ ചുമതലയില്‍ അദ്ദേഹം എത്തിയത്. ജയലളിതയുടെ മരണശേഷം രൂപീകരിച്ച എഐഎഡിഎംകെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു, നിലവില്‍ എഐഎഡിഎംകെ കോര്‍ഡിനേറ്ററാണ്.