പെട്ടിക്കുള്ളിലെ പാവക്കുട്ടി പേടിപ്പിക്കുന്നതായി എട്ട് വയസുകാരന്‍; മാതാപിതാക്കള്‍ നോക്കിയപ്പോള്‍ കണ്ടത് കാണാതായ മകന്റെ മൃതശരീരം

വീടിന് മുകളിലെ പെട്ടിക്കുള്ളിലെ പാവക്കുട്ടി തന്നെ പേടിപ്പിച്ചുവെന്ന് എട്ടുവയസുകാരനായ മകന് പറഞ്ഞപ്പോള് വീട്ടുകാര് ആദ്യം ചെവികൊടുത്തില്ല. എന്നാല് പാവയുടെ ചിത്രമെടുത്ത് പിതാവിനെ കാണിച്ചപ്പോഴാണ് കാര്യങ്ങള് വ്യക്തമാകുന്നത്. ഒന്നര വര്ഷം മുന്പ് കാണാതായ തങ്ങളുടെ ഇളയ മകന്റെ ശരീരമായിരുന്നു പെട്ടിക്കുള്ളിലെന്ന് തിരിച്ചറിയാന് മാതാപിതാക്കള് ഒരു ദിവസം സമയം വേണ്ടി വന്നു.
 | 

പെട്ടിക്കുള്ളിലെ പാവക്കുട്ടി പേടിപ്പിക്കുന്നതായി എട്ട് വയസുകാരന്‍; മാതാപിതാക്കള്‍ നോക്കിയപ്പോള്‍ കണ്ടത് കാണാതായ മകന്റെ മൃതശരീരം

ലക്‌നൗ: വീടിന് മുകളിലെ പെട്ടിക്കുള്ളിലെ പാവക്കുട്ടി തന്നെ പേടിപ്പിച്ചുവെന്ന് എട്ടുവയസുകാരനായ മകന്‍ പറഞ്ഞപ്പോള്‍ വീട്ടുകാര്‍ ആദ്യം ചെവികൊടുത്തില്ല. എന്നാല്‍ പാവയുടെ ചിത്രമെടുത്ത് പിതാവിനെ കാണിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്. ഒന്നര വര്‍ഷം മുന്‍പ് കാണാതായ തങ്ങളുടെ ഇളയ മകന്റെ ശരീരമായിരുന്നു പെട്ടിക്കുള്ളിലെന്ന് തിരിച്ചറിയാന്‍ മാതാപിതാക്കള്‍ ഒരു ദിവസം സമയം വേണ്ടി വന്നു.

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് നാടിനെ നടുക്കിയ സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരന്‍ മുഹമ്മദ് സെയ്ദിനെ കാണാതായിട്ട് ഏതാണ്ട് 18 മാസത്തോളമായി. തട്ടിക്കൊണ്ടു പോയതാണെന്നായിരുന്നു വീട്ടുകാരുടെ സംശയം. ഇതിനെ സാധൂകരിച്ച് പണം ആവശ്യപ്പെട്ട് ചിലര്‍ നാസറിനെ വിളിക്കുകയും ചെയ്തിരുന്നു. പോലീസില്‍ പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല.

കഴിഞ്ഞ ദിവസം പന്തെടുക്കാനായി ടെറസില്‍ പോയ മൂത്ത മകനാണ് പെട്ടിയില്‍ പാവയുണ്ടെന്നും അതെന്നെ പേടിപ്പിക്കുന്നതായും നാസറിനോട് പറഞ്ഞത്. എന്നാല്‍ കാര്യം നിസാരമായി എടുത്ത നാസര്‍ കുട്ടിയോട് പാവയുടെ ചിത്രം എടുത്ത് കൊണ്ടുവരാന്‍ പറഞ്ഞു. കുട്ടി ഫോണില്‍ ചിത്രമെടുക്കുകയും ചെയ്തു. ഒരു ദിവസത്തിന് ശേഷമാണ് ഈ ചിത്രം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ടെറസിലെ പെട്ടിക്കുള്ളില്‍ ദ്രവിച്ച നിലയില്‍ കണ്ടെത്തിയത് തങ്ങളുടെ കാണാതായ മാകനാണെന്ന് നാസര്‍ തിരിച്ചറിഞ്ഞു.

കാണാതാവുന്ന ദിവസം കുട്ടി ധരിച്ച അതേ യൂണിഫോം തന്നെയാണ് മൃതദേഹത്തിലും ഉള്ളത്. എന്നാല്‍ ശരീരം ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ ഡിഎന്‍എ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ അയല്‍ക്കാരന്റേതാണ് ശരീരം കണ്ടെത്തിയ പെട്ടി. എന്നാല്‍ ഇയാള്‍ക്ക് കുട്ടിയുടെ മരണവുമായി ബന്ധമുള്ളതായി സൂചനകളൊന്നും ലഭിച്ചിട്ടില്ല.