‘നോട്ട’ വിജയിച്ചാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

നോട്ട വിജയിച്ചാല് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷന്. നേരത്തെ നോട്ട കൂടുതല് വോട്ട് നേടിയാല് രണ്ടാം സ്ഥാനത്തുള്ള സ്ഥാനാര്ത്ഥി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു രീതി. പൊതു തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ത്രിതല തെരഞ്ഞെടുപ്പിലും ഈ ഉത്തരവ് ബാധകമായിരിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.
 | 

‘നോട്ട’ വിജയിച്ചാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുംബൈ: നോട്ട വിജയിച്ചാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. നേരത്തെ നോട്ട കൂടുതല്‍ വോട്ട് നേടിയാല്‍ രണ്ടാം സ്ഥാനത്തുള്ള സ്ഥാനാര്‍ത്ഥി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു രീതി. പൊതു തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ത്രിതല തെരഞ്ഞെടുപ്പിലും ഈ ഉത്തരവ് ബാധകമായിരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വോട്ടിംഗ് യന്ത്രത്തില്‍ നോട്ടയ്ക്കുള്ള കോളം കൂടി രേഖപ്പെടുത്തുന്നത്. നോട്ട കൂടുതല്‍ വോട്ട് നേടിയാല്‍ രണ്ടാം സ്ഥാനത്തുള്ള സ്ഥാനാര്‍ത്ഥി വിജയിച്ചതായി പ്രഖ്യാപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇത് ബാധമാവില്ലെന്നാണ് റിപ്പോര്‍ട്ട്.

നോട്ടയ്ക്ക് കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥിതി സാധാരണയായി ഉണ്ടാകാറില്ല. എന്നാല്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ നോട്ടയ്ക്ക് വോട്ട് കൂടുതല്‍ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഡിസംബര്‍ ഒമ്പതിന് മഹാരാഷ്ട്രയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമ്മീഷന്റെ ഉത്തരവ്. സ്ഥാനാര്‍ത്ഥികളോടുള്ള വോട്ടര്‍മാരുടെ വിയോജിപ്പാണ് നോട്ടയെന്നാണ് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചത്.