മോഡിയുടെ ജനപ്രീതി വര്‍ദ്ധിക്കുമ്പോള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളുണ്ടാവുമെന്ന് കേന്ദ്രമന്തി
അല്‍വാര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിക്കുമ്പോള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടാവുമെന്ന് കേന്ദ്രമന്ത്രി അര്ജുന് രാം മേഗ്വാല്. രാജസ്ഥാനിലെ ആള്‍വാറില്‍ പശു വ്യാപാരിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തോട് പ്രതികരിക്കവെയാണ് കേന്ദ്രമന്തിയുടെ പ്രസ്താവന. നേരത്തെ ആള്‍ക്കൂട്ടക്കൊലകള്‍ക്ക് ബിജെപി കൂട്ട്നില്ക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
യു.പി, ബീഹാര്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സമയത്ത് ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ ഉണ്ടായിരുന്നു. 2019ല്‍ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇത്തരം കൊലകള്‍ ആവര്‍ത്തിക്കപ്പെടുമെന്നും അര്ജുന് രാം മേഗ്വാല് വ്യക്തമാക്കി. മോഡിയുടെ നയങ്ങളുടെ ജനപ്രീതി വര്‍ദ്ധിക്കുമ്പോഴാണ് ആള്വാറിലേതിന് സമാന സംഭവങ്ങള്‍ ഉണ്ടാകുന്നത്. ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ അപലപിക്കപ്പെടേണ്ടതാണ്. പക്ഷേ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവമല്ല. ഇത് തടയാന്‍ നീക്കങ്ങളുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആള്‍വാറില്‍ പെഹ് ലൂഖാനെന്ന വയോധികനെ പശുവിന്റെ പേരില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതിന്റെ വാര്‍ഷിക ദിനത്തിലായിരുന്നു മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയത്. പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് ഹരിയാന സ്വദേശിയായ അക്ബര്‍ ഖാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കേസില്‍ മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്.