അവശനിലയില്‍ യാചിക്കാനിറങ്ങിയ മുന്‍ സൈനികന് സഹായവുമായി ഗൗതം ഗംഭീര്‍

അപകടത്തില് പരിക്കേറ്റ് അവശനിലയില് യാചിക്കാനിറങ്ങിയ മുന് സൈനികന് സഹായവുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്. 1965ലും 71ലും പാക് യുദ്ധത്തില് പങ്കെടുത്തിട്ടുള്ള പീതാംബരന് എന്ന സൈനികനാണ് തെരുവില് സഹായം തേടിയിറങ്ങിയത്. കൊണോട്ട് പ്ലേസില് വെച്ച് പീതാംബരനെ കണ്ട ഗംഭീര് ട്വിറ്ററിലൂടെ ഇക്കാര്യം അധികൃതരെ അറിയിച്ചു.
 | 
അവശനിലയില്‍ യാചിക്കാനിറങ്ങിയ മുന്‍ സൈനികന് സഹായവുമായി ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: അപകടത്തില്‍ പരിക്കേറ്റ് അവശനിലയില്‍ യാചിക്കാനിറങ്ങിയ മുന്‍ സൈനികന് സഹായവുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. 1965ലും 71ലും പാക് യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള പീതാംബരന്‍ എന്ന സൈനികനാണ് തെരുവില്‍ സഹായം തേടിയിറങ്ങിയത്. കൊണോട്ട് പ്ലേസില്‍ വെച്ച് പീതാംബരനെ കണ്ട ഗംഭീര്‍ ട്വിറ്ററിലൂടെ ഇക്കാര്യം അധികൃതരെ അറിയിച്ചു.

അടുത്തിടെ ഒരു അപകടം സംഭവിച്ചുവെന്നും സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും പീതാംബരന്‍ കയ്യില്‍ പിടിച്ചിരിക്കുന്ന പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നു. നിങ്ങളുടെ സഹായം എനിക്കു വേണമെന്നും പ്ലക്കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സൈനികനായിരുന്നു എന്ന് തെളിയിക്കാന്‍ ഐഡന്റിറ്റി കാര്‍ഡും ഇയാള്‍ കഴുത്തില്‍ അണിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പെടുന്ന ട്വീറ്റില്‍ പ്രതിരോധമന്ത്രി, പ്രതിരോധ മന്ത്രാലയ വക്താവ്, പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ എന്നിവരെ ടാഗ് ചെയ്യുകയും ചെയ്തു.

ഇന്ത്യന്‍ സേനയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായമോ പരിഗണനയോ പീതാംബരന് ലഭിക്കുന്നില്ലെന്നാണ് ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്. ഉടന്‍ തന്നെ പ്രതികരിച്ച അധികൃതര്‍ തങ്ങളുടെ ഉത്തരവാദിത്തം എത്രയും വേഗം നിറവേറ്റുമെന്ന് മറുപടി നല്‍കി. ഇതിന് നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റും ഗംഭീര്‍ പുറത്തുവിട്ടിട്ടുണ്ട്.