പാല്‍ പാക്കറ്റ് തിരികെ നല്‍കിയാല്‍ 50 പൈസ ലഭിക്കും! പുതിയ പദ്ധതിയുമായി മഹാരാഷ്ട്ര

പാല് വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് പാക്കറ്റ് തിരികെ നല്കിയാല് 50 പൈസ ലഭിക്കുന്ന പദ്ധതി ആവിഷ്കരിച്ച് മഹാരാഷ്ട്ര സര്ക്കാര്.
 | 
പാല്‍ പാക്കറ്റ് തിരികെ നല്‍കിയാല്‍ 50 പൈസ ലഭിക്കും! പുതിയ പദ്ധതിയുമായി മഹാരാഷ്ട്ര

മുംബൈ: പാല്‍ വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് പാക്കറ്റ് തിരികെ നല്‍കിയാല്‍ 50 പൈസ ലഭിക്കുന്ന പദ്ധതി ആവിഷ്‌കരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. പാല്‍ പാക്കറ്റുകളുടെ റീസൈക്കിളിംഗ് ലക്ഷ്യമിട്ടാണ് ഈ നീക്കം. സംസ്ഥാനത്ത് നിലവിലുള്ള പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് പാല്‍ പാക്കറ്റുകള്‍ റീസൈക്കിള്‍ ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. പാല്‍ ഉപയോഗിച്ച ശേഷം പാക്കറ്റ് റീട്ടെയിലര്‍മാരെ ഏല്‍പ്പിച്ചാല്‍ ഒരു കവറിന് 50 പൈസ ലഭിക്കും.

പ്ലാസ്റ്റിക് പാല്‍ കവറുകള്‍ റീസൈക്കിള്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് പുതിയ നീക്കമെന്ന് മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രി രാംദാസ് കദം പറഞ്ഞു. ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പങ്ങളുടെ ഉദ്പാദനവും വില്‍പനയും ഉ,പയോഗവും മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. 2018 ജൂണ്‍ 23 മുതലാണ് നിരോധനം നിലവിലുള്ളത്.