ജവാന്‍മാര്‍ കൊല്ലപ്പെടുന്ന രാത്രികളില്‍ ഉറങ്ങാന്‍ കഴിയാറില്ല: കാശ്മീര്‍ പ്രശ്‌നങ്ങള്‍ക്ക് വിശദീകരണവുമായി രാജ്‌നാഥ് സിംഗ്

അതിര്ത്തിയില് ജവാന്മാര് കൊല്ലപ്പെടുന്ന രാത്രികളിലൊന്നും തനിക്ക് ഉറങ്ങാന് പറ്റാറില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കാശ്മീരിലെ തീവ്രവാദി ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലും നാള്ക്കുനാള് വര്ദ്ധിച്ചു വരുന്ന സാഹചര്യത്തില് കേന്ദ്ര സര്ക്കാരിനെതിരെ വലിയ വിമര്ശനങ്ങളാണ് ഉയര്ന്നുവരുന്നത്. കാശ്മീരിലെ തീവ്രവാദ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതില് കേന്ദ്രം പൂര്ണ പരാജയമാണെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വികാര നിര്ഭരമായ വിശദീകരണവുമായി രാജ്നാഥ് സിങ് രംഗത്ത് വന്നിരിക്കുന്നത്.
 | 

ജവാന്‍മാര്‍ കൊല്ലപ്പെടുന്ന രാത്രികളില്‍ ഉറങ്ങാന്‍ കഴിയാറില്ല: കാശ്മീര്‍ പ്രശ്‌നങ്ങള്‍ക്ക് വിശദീകരണവുമായി രാജ്‌നാഥ് സിംഗ്

ലഖ്നൗ: അതിര്‍ത്തിയില്‍ ജവാന്‍മാര്‍ കൊല്ലപ്പെടുന്ന രാത്രികളിലൊന്നും തനിക്ക് ഉറങ്ങാന്‍ പറ്റാറില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കാശ്മീരിലെ തീവ്രവാദി ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. കാശ്മീരിലെ തീവ്രവാദ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കേന്ദ്രം പൂര്‍ണ പരാജയമാണെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വികാര നിര്‍ഭരമായ വിശദീകരണവുമായി രാജ്നാഥ് സിങ് രംഗത്ത് വന്നിരിക്കുന്നത്.

”കഴിഞ്ഞ ദിവസം അതിര്‍ത്തിയിലുണ്ടായി പാക് വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ഇതൊന്നും ആളുകള്‍ ചിലപ്പോള്‍ അറിഞ്ഞു കൊള്ളണമെന്നില്ല. പക്ഷേ ഇത്തരം മരണങ്ങള്‍ എന്നുണ്ടായാലും ഞങ്ങള്‍ക്കൊന്നും അന്ന് രാത്രി ഉറങ്ങാന്‍ കഴിയാറില്ല. നമ്മുടെ ജവാന്‍മാരാണ് ഈ രാജ്യത്തിന്റെ അഭിമാനം”;- രാജ് നാഥ് സിംഗ് പറഞ്ഞു.

അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നാള്‍ക്കുനാള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 18നാണ് ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിളിനെ പാക് സൈന്യം തട്ടിക്കൊണ്ടുപോയി തലയറുത്തു കൊന്നത്. പിന്നാലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ പാക് തീവ്രവാദികള്‍ വീട്ടിലെത്തി പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ജവാന്‍മാര്‍ കൊല്ലപ്പെട്ടിട്ടും അനുശോചിക്കാന്‍ പോലും തയ്യാറാകാത്ത പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നിരുന്നു.