അനുജന്റെ മരണത്തിന് പകരം വീട്ടാന്‍ ഏഴാം ക്ലാസുകാരി സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി

അനുജന്റെ മരണത്തിന് പകരം വീട്ടാന് ഏഴാം ക്ലാസുകാരി സ്കൂളിലെ ഉച്ചഭക്ഷണത്തില് വിഷം കലര്ത്തി. ഉത്തര്പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. പരിപ്പ് കറിയില് വിഷം കലര്ന്നത് മനസിലായതിനാല് വന് ദുരന്തം ഒഴിവായി. സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.
 | 

അനുജന്റെ മരണത്തിന് പകരം വീട്ടാന്‍ ഏഴാം ക്ലാസുകാരി സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി

ഗോരഖ്പൂര്‍: അനുജന്റെ മരണത്തിന് പകരം വീട്ടാന്‍ ഏഴാം ക്ലാസുകാരി സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. പരിപ്പ് കറിയില്‍ വിഷം കലര്‍ന്നത് മനസിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് ഇങ്ങനെ ചെയ്തതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് പെണ്‍കുട്ടിയുടെ അനുജനെ മരിച്ച നിലയില്‍ സ്‌കൂളില്‍ കണ്ടെത്തിയത്. കേസില്‍ ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി പിടിയിലായിരുന്നു. ഇതിന് പ്രതികാരം ചെയ്യാനാണ് ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികാരമായി എല്ലാവരെയും കൊല്ലാനായിരുന്നു പദ്ധതിയെന്ന് കുട്ടി പോലീസിനോട് പറഞ്ഞു.

വിഷം കലര്‍ത്താന്‍ ശ്രമിച്ചതായി വിവരം ലഭിച്ചയുടന്‍ സ്‌കൂളിലേക്ക് മാതാപിതാക്കള്‍ ഓടിയെത്തി. വിഷം കലര്‍ത്തിയ വിദ്യാര്‍ത്ഥിനിയുടെ മാതാവിനെ ജനക്കൂട്ടം തല്ലിച്ചതക്കുകയും ചെയ്തു.