ഗോവയില്‍ ഭരണം പിടിക്കാനുറച്ച് കോണ്‍ഗ്രസ്; എന്‍.ഡി.എയെ ഭൂരിപക്ഷം തെളിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടു

ഗോവയില് ഭരണം പിടിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള് ശക്തമാക്കി കോണ്ഗ്രസ്. ഗവര്ണര് മൃദുല സിന്ഹയുമായി കോണ്ഗ്രസ് എം.എല്.എമാര് കൂടിക്കാഴ്ച നടത്തി. വീണ്ടും ഭൂരിപക്ഷം തെളിയിക്കാന് എന്.ഡി.എ സര്ക്കാരിനോട് ആവശ്യപ്പെടണമെന്ന് എം.എല്.എമാര് ഗവര്ണറോട് അഭ്യര്ത്ഥിച്ചു. വിഷയത്തില് നാല് ദിവസത്തിനകം മറുപടി നല്കാമെന്ന് ഗവര്ണര് വ്യക്തമാക്കിയിട്ടുണ്ട്.
 | 

ഗോവയില്‍ ഭരണം പിടിക്കാനുറച്ച് കോണ്‍ഗ്രസ്; എന്‍.ഡി.എയെ ഭൂരിപക്ഷം തെളിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടു

പനാജി: ഗോവയില്‍ ഭരണം പിടിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്. ഗവര്‍ണര്‍ മൃദുല സിന്‍ഹയുമായി കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടിക്കാഴ്ച നടത്തി. വീണ്ടും ഭൂരിപക്ഷം തെളിയിക്കാന്‍ എന്‍.ഡി.എ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് എം.എല്‍.എമാര്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. വിഷയത്തില്‍ നാല് ദിവസത്തിനകം മറുപടി നല്‍കാമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ 16 എം.എല്‍.എമാര്‍ അടങ്ങുന്ന സംഘമാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തിയിരിക്കുന്നത്. എന്‍.ഡി.എ സര്‍ക്കാരിനോട് വീണ്ടും ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടണം. ഭരണ പ്രതിസന്ധി നേരിടുന്ന എന്‍.ഡി.എ സഖ്യ സര്‍ക്കാറിനെ പിരിച്ചുവിടണമെന്നും സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കണമെന്നും എം.എല്‍.എമാര്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് സെപ്റ്റംബര്‍ 17ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച്ച. കര്‍ണാടക തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഗോവയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ആരംഭിക്കുന്നത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം ലഭിച്ചാല്‍ എന്‍.ഡി.എ സഖ്യത്തെക്കാള്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ചന്ദ്രകാന്ത് കാവ്‌ലേക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.