പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ഇന്ധനടാങ്ക് വേര്‍പെട്ടു; റണ്‍വേയില്‍ തീപ്പിടിത്തം
പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ഇന്ധന ടാങ്ക് വേര്പെട്ട് താഴെ വീണ് തീപ്പിടിത്തം.
Jun 8, 2019, 17:58 IST
| പനാജി: പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ഇന്ധന ടാങ്ക് വേര്പെട്ട് താഴെ വീണ് തീപ്പിടിത്തം. ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മിഗ്-29കെ വിമാനത്തിന്റെ ഇന്ധന ടാങ്കാണ് താഴെ വീണത്. റണ്‍വേയില്‍ തീപടര്‍ന്നതിനെത്തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.
വിമാനവും പൈലറ്റും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാന റണ്‍വേയിലാണ് തീ പടര്‍ന്നത് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. റണ്‍വേയിലെ ഇന്ധനം നീക്കം ചെയ്ത് ചെറിയ അറ്റകുറ്റപ്പണികള്‍ നടത്തി രണ്ടു മണിക്കൂറിനു ശേഷം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.