പറന്നുയര്‍ന്നതിനു പിന്നാലെ എന്‍ജിന്‍ നിലച്ചു; ഗോഎയര്‍ വിമാനം ബംഗളൂരുവില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി
ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ എന്ജിന് നിലച്ച വിമാനം അടിയന്തര ലാന്ഡിംഗ് നടത്തി. ബംഗളൂരു വിമാനത്താവളത്തിലാണ് സംഭവം. ഗോ എയര് വിമാനത്തിനാണ് എന്ജിന് തകരാറിനെത്തുടര്ന്ന് എമര്ജന്സി ലാന്ഡിംഗ് നടത്തേണ്ടി വന്നത്.
Sun, 2 Sep 2018
| ന്യൂഡല്‍ഹി: ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ എന്ജിന് നിലച്ച വിമാനം അടിയന്തര ലാന്ഡിംഗ് നടത്തി. ബംഗളൂരു വിമാനത്താവളത്തിലാണ് സംഭവം. ഗോ എയര് വിമാനത്തിനാണ് എന്ജിന് തകരാറിനെത്തുടര്ന്ന് എമര്ജന്സി ലാന്ഡിംഗ് നടത്തേണ്ടി വന്നത്.
ബംഗളൂരുവില്‍ നിന്ന് പൂനെയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എന്‍ജിന്‍ മിനിറ്റുകള്‍ക്കുള്ളില്‍ നിലയ്ക്കുകയായിരുന്നു. സാങ്കേതികത്തകരാറുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചയുടന്‍ തന്നെ ഒന്നാമത്തെ എന്‍ജിന്‍ നിലച്ചു.
ഇതോടെ അടിയന്തരമായി നിലത്തിറക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനാകുകയായിരുന്നു. ശനിയാഴ്ച നടന്ന സംഭവത്തില്‍ യാത്രക്കാര്‍ സുരക്ഷിതരാണ്. യാത്രക്കാരെ മറ്റു വിമാനങ്ങളിലായി പുണെയിലേക്ക് അയച്ചതായി ഗോഎയര്‍ അധികൃതര്‍ അറിയിച്ചു.