അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാല്‍സംഗം ചെയ്തു; ആള്‍ദൈവം പിടിയില്‍

അമ്മയെയും പ്രായപൂര്ത്തിയാകാത്ത മകളെയും ബലാല്സംഗം ചെയ്ത കുറ്റത്തിന് ആള്ദൈവം പിടിയില്. ആസിഫ് ഖാന് എന്ന ആശു മഹാരാജ് ആണ് അറസ്റ്റിലായത്. ഡല്ഹിയിലെ ആശ്രമത്തില്വെച്ചാണ് ഇയാള് യുവതിയെയും മകളെയും ബലാല്സംഗം ചെയ്തത്.
 | 

അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാല്‍സംഗം ചെയ്തു; ആള്‍ദൈവം പിടിയില്‍

ന്യൂഡല്‍ഹി: അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാല്‍സംഗം ചെയ്ത കുറ്റത്തിന് ആള്‍ദൈവം പിടിയില്‍. ആസിഫ് ഖാന്‍ എന്ന ആശു മഹാരാജ് ആണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ ആശ്രമത്തില്‍വെച്ചാണ് ഇയാള്‍ യുവതിയെയും മകളെയും ബലാല്‍സംഗം ചെയ്തത്.

കേസില്‍ ആശു മഹാരാജിന്റെ മകന്‍ സമര്‍ഖാനെയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു. 2008 മുതല്‍ 2013 വരെയുള്ള കാലയളവിലാണ് കുറ്റകൃത്യം നടന്നത്. ആശു മഹാരാജും മകനും തന്നെ പല തവണ ബലാല്‍സംഗം ചെയ്തതായി യുവതി പരാതി നല്‍കിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെയും കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും കുട്ടിയെയും പീഡിപ്പിച്ചുവെന്നും പരാതിയില്‍ യുവതി പറഞ്ഞു. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.