ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് മതസംരക്ഷണത്തിനെന്ന് പ്രതി

മാധ്യമപ്രവര്ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് മതത്തെ സംരക്ഷിക്കാനായിരുന്നെന്ന് പ്രതിയുടെ മൊഴി. പിടിയിലായ പരശുറാം വാഗ്മോറാണ് കുറ്റസമ്മതം നടത്തിയത്. ആരെയാണ് കൊലപ്പെടുത്തിയതെന്ന് അറിയില്ലായിരുന്നെന്നും വാഗ്മോര് പറഞ്ഞു. 2017 മെയിലാണ് കൊലപാതകത്തിനായി ചിലര് തന്നെ നിയോഗിച്ചത്.
 | 

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് മതസംരക്ഷണത്തിനെന്ന് പ്രതി

ബംഗളൂരു: മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് മതത്തെ സംരക്ഷിക്കാനായിരുന്നെന്ന് പ്രതിയുടെ മൊഴി. പിടിയിലായ പരശുറാം വാഗ്മോറാണ് കുറ്റസമ്മതം നടത്തിയത്. ആരെയാണ് കൊലപ്പെടുത്തിയതെന്ന് അറിയില്ലായിരുന്നെന്നും വാഗ്മോര്‍ പറഞ്ഞു. 2017 മെയിലാണ് കൊലപാതകത്തിനായി ചിലര്‍ തന്നെ നിയോഗിച്ചത്.

ഹിന്ദുമതത്തെ സംരക്ഷിക്കാന്‍ ഒരു കൊല നടത്തണമെന്ന് ചിലര്‍ ആവശ്യപ്പെടുകയും താന്‍ സമ്മതിക്കുകയും ചെയ്തു. കൊലപാതകത്തിനു ശേഷമാണ് ഗൗരി ലങ്കേഷ് എന്ന സ്ത്രീയാണ് അതെന്ന് മനസിലായത്. അവരെ കൊല്ലരുതായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും ഇയാള്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

സെപ്റ്റംബര്‍ മൂന്നിനാണ് തന്നെ ബംഗളൂരുവില്‍ എത്തിച്ചത്. കൊലപാതകം എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് പരിശീലനം നല്‍കിയെന്നും പരശുറാം വാഗ്മോര്‍ പറഞ്ഞു. ബംഗളൂരുവിലെത്തി മുറിയെടുത്ത ശേഷം ഒരാള്‍ കൊല നടത്തേണ്ട വീട് കാണിച്ചു തന്നു. പിറ്റേദിവസം മറ്റൊരു മുറിയില്‍ എത്തിച്ചു. സെപ്റ്റംബര്‍ അഞ്ചിന് ഗൗരി ലങ്കേഷിന്റെ വീടിനു മുന്നില്‍ എത്തിക്കുകയായിരുന്നു.

ഗൗരി ലങ്കേഷ് എത്തിയ സമയത്തു തന്നെയാണ് തങ്ങളും അവിടെയെത്തിയത്. കാറില്‍ നിന്ന് ഇറങ്ങി തന്റെ നേരെ നടന്നു വന്ന അവര്‍ക്കു നേരെ നാല് തവണ താന്‍ വെടിയുതിര്‍ത്തു. അന്ന് രാത്രി തന്നെ താന്‍ നഗരം വിട്ടതായും പരശുറാം വ്യക്തമാക്കി. നാല് പേരാണ് കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് വിവരം.