കോൺഗ്രസ് ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് നഗര വികസന മന്ത്രാലയത്തിന്റെ നോട്ടീസ്

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയാൻ കേന്ദ്ര നഗര വികസന മന്ത്രാലയം നോട്ടീസ് നൽകി. 24 അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനം ഒഴിയാനാണ് മന്ത്രാലയം, കോൺഗ്രസ് നേതൃത്വത്തിന് നോട്ടീസ് നൽകിയത്. ഇക്കാര്യം കോൺഗ്രസ് നേതൃത്വം സ്ഥീരികരിച്ചു.
 | 

കോൺഗ്രസ് ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് നഗര വികസന മന്ത്രാലയത്തിന്റെ നോട്ടീസ്
ന്യൂഡൽഹി:
ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയാൻ കേന്ദ്ര നഗര വികസന മന്ത്രാലയം നോട്ടീസ് നൽകി. 24 അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനം ഒഴിയാനാണ് മന്ത്രാലയം, കോൺഗ്രസ് നേതൃത്വത്തിന് നോട്ടീസ് നൽകിയത്. ഇക്കാര്യം കോൺഗ്രസ് നേതൃത്വം സ്ഥീരികരിച്ചു.

ഓഫീസ് ഒഴിയാൻ കൂടുതൽ സമയം അനുവദിക്കണമെന്ന അഭ്യർത്ഥന നേരത്തെ മന്ത്രാലയം തള്ളിയിരുന്നു. സർക്കാർ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. തുടർ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രാലയം നൽകുന്ന സൂചന. നോട്ടീസിന് മറുപടി നൽകിയിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ പറഞ്ഞു.

35 വർഷത്തിലധികമായി കോൺഗ്രസ് ആസ്ഥാനം അക്ബർ റോഡിലെ നമ്പർ 24 കെട്ടിടത്തിലാണ്. കെട്ടിടത്തിന്റെ പാട്ടക്കാലാവധി 2013ൽ കഴിഞ്ഞിരുന്നു. അന്ന് യു.പി.എ ഭരണമായിരുന്നതിനാൽ കാലാവധി നീട്ടി നൽകി. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നശേഷം തലസ്ഥാനത്ത് വിവിധ കക്ഷികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ബംഗ്ലാവുകൾ ഒഴിപ്പിച്ചു വരികയാണ്. അതിന്റെ ഭാഗമായാണ് എ.ഐ.സി.സി കെട്ടിടത്തിനും നോട്ടീസ് നൽകിയത്. പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ബംഗ്ലാവും ഇതിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.